അഹാഡ്സ് പിരിച്ചുവിടരുത് -സോളിഡാരിറ്റി
തിരുവനന്തപുരം: അട്ടപ്പാടി വനപ്രദേശ വികസന സൊസൈറ്റി പിരിച്ചുവിടാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ് ആവശ്യപ്പെട്ടു. അഹാഡ്സ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന സത്യഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
200 ഓളം ആദിവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്ന അഹാഡ്സിനെ കരാറുകാരെ ഏല്‍പ്പിക്കാനുള്ള ശ്രമം വിജയകരമായി നടന്ന അട്ടപ്പാടിയിലെ ജനകീയ വികസന പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഢ തന്ത്രമാണ്. അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അമീര്‍ കണ്ടല്‍, ജില്ലാ സമിതിയംഗം എം.എസ്. അസ്ലം, സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. നഗരത്തില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രകടനത്തിന് അല്‍ഹാജ്, ഷബീര്‍, ഷഫീക്ക്, സൈദലി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks