ഒബാമയുടെ പ്രസ്താവനക്കെതിരെ
പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ രാജ്യത്തെ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് മുജ്തബ ഫാറൂഖ് അഭിപ്രായപ്പെട്ടു. ചില്ലറ വില്‍പന മേഖല വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് ഒബാമ ആവശ്യപ്പെടുന്നത്. കാര്‍ഷികമേഖലക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചില്ലറ വില്‍പന.
വിദേശകുത്തകകള്‍ക്ക് അത് തുറന്നുകൊടുത്ത് സ്വന്തം ജനതയെ പെരുവഴിയിലാക്കരുത്. ഇന്ത്യന്‍ വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്ന കൊള്ളലാഭത്തിലൂടെ തകരുന്ന സമ്പദ്മേഖലയെ രക്ഷിക്കാനാണ് ഒബാമ ആഗ്രഹിക്കുന്നത്. രാജ്യത്തിന്‍െറ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പുറത്തുനിന്നുള്ളവരുടെ ആജ്ഞകള്‍ക്ക് വഴങ്ങാതിരിക്കാനും കേന്ദ്രസര്‍ക്കാറിനുമേല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദം ചെലുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

No comments:
Post a Comment
Thanks