ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 29, 2012

അസം മുഖ്യമന്ത്രിയെ പുറത്താക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

അസം മുഖ്യമന്ത്രിയെ
പുറത്താക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂദല്‍ഹി: വംശീയകലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജിവെക്കണമെന്നും തയാറല്ളെങ്കില്‍ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
കൊക്രജര്‍ ജില്ലയിലും പരിസരങ്ങളിലുമായി തുടരുന്ന അക്രമത്തില്‍ ഇതിനകം 60ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 400 ഗ്രാമങ്ങള്‍ കൊള്ളക്കും തീവെപ്പിനും ഇരയായി. ലക്ഷക്കണക്കിന് ആളുകളാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനു പറ്റിയ  വീഴ്ചക്ക് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി.
  തരുണ്‍ ഗൊഗോയിയുടെ ഭരണത്തില്‍ നിഷ്പക്ഷ അന്വേഷണവും ഫലപ്രദമായ പുനരധിവാസവും നടക്കുമെന്ന് വിശ്വസിക്കാനാവില്ല. പുനരധിവാസം പൂര്‍ണമാകുന്നതുവരെ കലാപബാധിത പ്രദേശം സൈന്യത്തിന്‍െറ സംരക്ഷണത്തിലാക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉടന്‍ നല്‍കണം.
ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. സാമുദായിക സൗഹാര്‍ദം സംരക്ഷിക്കാന്‍ എല്ലാവിഭാഗവും ഒന്നിക്കണമെന്നും ജനറല്‍ സെക്രട്ടറി എസ്.ക്യൂ.ആര്‍. ഇല്യാസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

No comments:

Post a Comment

Thanks