ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 25, 2012

കേരളത്തെ മാഫിയവത്കരിക്കുന്നു -സോളിഡാരിറ്റി

 പ്രതിപക്ഷ നിഷ്ക്രിയത
മുതലെടുത്ത്  സര്‍ക്കാര്‍ കേരളത്തെ
മാഫിയവത്കരിക്കുന്നു -സോളിഡാരിറ്റി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍െറ നിഷ്ക്രിയത മുതലെടുത്ത് കേരളത്തെ മാഫിയവത്കരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  തോട്ട ഭൂമിയുടെ അഞ്ചു ശതമാനം റിസോര്‍ട്ടാവശ്യത്തിനുപയോഗിക്കാമെന്ന ഭേദഗതി നിയമമായിക്കഴിഞ്ഞു. സര്‍ക്കാര്‍ 2005 വരെയുള്ള പാടം നികത്തലുകള്‍ക്ക് അംഗീകാരം നല്‍കുകയും 2008 ലെ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുകയുമാണ്.
മദ്യഷാപ്പുകള്‍ക്ക് അനുവാദം നല്‍കുന്ന പഞ്ചായത്തുകളുടെ അംഗീകാരം പുന$സ്ഥാപിക്കുമെന്നും മദ്യനയം പുതുക്കുമെന്നും പറഞ്ഞിരുന്ന യു.ഡി.എഫ് പുതിയ മദ്യനയത്തിലൂടെ മുതലാളിമാരെ സംരക്ഷിക്കുന്ന നടപടികളാണെടുക്കുന്നത്. സര്‍ക്കാറിന്‍െറ അതിവേഗ റെയില്‍വേ,ദേശീയപാതാ വികസനം എന്നിങ്ങനെയുള്ള  വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമായല്ല നടക്കുന്നതെന്ന് പി.ഐ.നൗഷാദ് ആരോപിച്ചു. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പരസ്പരം തമ്മിലടിക്കുന്നത് പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. മൂലമ്പിള്ളി, ചെങ്ങറ, ആറന്മുള പ്രശ്നങ്ങള്‍ തുടരുകയും സമുദായ ശക്തികള്‍ സമ്മര്‍ദംചെലുത്തി സര്‍ക്കാര്‍ ഭൂമിയും മറ്റാനുകൂല്യങ്ങളും കൈവശപ്പെടുത്തുകയുംചെയ്യുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, സെക്രട്ടറി ടി.എ. ഫയാസ് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

Thanks