ഗ്രാമത്തിന്‍െറ കൂടിച്ചേരലായി
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പാപ്പിനിശേരി: മതസൗഹാര്‍ദത്തിന് പുതിയ ഏടുകള്‍ വിളക്കിച്ചേര്‍ത്ത് പാപ്പിനിശേരി മസ്ജിദുല്‍ ഈമാനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഒരു ഗ്രാമത്തിന്‍െറ ഒത്തുചേരലായി മാറുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ നാനാവിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ പള്ളിയുടെ മുകള്‍തട്ടിലും പുരുഷന്മാര്‍ വരാന്തയിലും ഇരുന്ന് നോമ്പുമുറിച്ചു.
സംഗമം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന ഉദ്ഘാടനം ചെയ്തു. റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ സഹജീവി സ്നേഹവും ജീവകാരുണ്യമനസ്സുമാണ് മുസ്ലിംകളില്‍ വളര്‍ത്തപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും എല്ലാവരുടെയും പൊതുസ്വത്താണെന്ന ബോധം ജനങ്ങളില്‍ വളര്‍ത്തുന്ന വിധത്തിലുള്ള ജീവിത രീതിയാണ് മുസ്ലിംകള്‍ സ്വീകരിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഫാ. സണ്ണി, ഗംഗാധരന്‍ മാസ്റ്റര്‍, കെ.കെ.പി. മുസ്തഫ, ടി.പി. മുഹമ്മദ്ശമീം എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks