മായന്‍മുക്കില്‍ ലീഗ്
-എസ്.ഡി.പി.ഐ സംഘര്‍ഷം
-എസ്.ഡി.പി.ഐ സംഘര്‍ഷം
കാഞ്ഞിരോട്: മായന്‍മുക്കില്‍ ലീഗ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് മുണ്ടേരി പഞ്ചായത്ത് മെംബറും യൂത്ത്ലീഗ് നേതാവുമായ പി.സി. നൗഷാദ്, പി.കെ.റയീസ്, എം. ആശിഖ്് എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ മുസ്തഫ, റാസിഖ് എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മായന്‍മുക്കില്‍ ലീഗ് നിയന്ത്രണത്തിലുള്ള സി.എച്ച്. സെന്‍ററിലെ ഉപകരണങ്ങളും ടെലിവിഷനും പൂര്‍ണമായും നശിപ്പിക്കപ്പെട്ട നിലയിലാണ്.
ചൊവ്വാഴ്ച രാവിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മായന്‍മുക്കില്‍ സ്ഥാപിച്ച പതാക നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വൈകുന്നേരത്തോടെയാണ് അക്രമം അരങ്ങേറിയത്. പതാക നശിപ്പിച്ചതുമായി ലീഗിന് ബന്ധമില്ളെന്നും സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ ഗുഢനീക്കമാണിതെന്നും യൂത്ത്ലീഗ് മായന്‍മുക്ക് ശാഖ അറിയിച്ചു. എന്നാല്‍, എസ്.ഡി.പി.ഐ പതാകകളും പ്രചാരണ ബോര്‍ഡുകളും നിരന്തരം നശിപ്പിക്കപ്പെടുന്നത് അന്വേഷിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ലീഗ് ഓഫിസില്‍ തമ്പടിച്ചവര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. നൗഷാദ്, ആശിഖ്, റയീസ് തുടങ്ങിയവര്‍ക്കെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ പരാതിപ്രകാരവും ഷഫീഖ്, ഫയദ്, റാസിഖ്, മുസ്തഫ തുടങ്ങിയവര്‍ക്കെതിരെ ലീഗ് പ്രവര്‍ത്തകരുടെ പരാതി പ്രകാരവും പൊലീസ് കേസെടുത്തു.

No comments:
Post a Comment
Thanks