ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം
ചൊക്ളി: ആരോഗ്യകരമായ സംസ്കാരമുണ്ടാക്കാന്‍ കുറ്റമറ്റ നിയമസംഹിത കൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ഇതിനു കെല്‍പ്പുള്ള ഭരണമാവശ്യമാണ്.
ഇസ്ലാംവിരുദ്ധ ഗൂഢാലോചനയില്‍ പെട്ടുപോവാതിരിക്കാനാണ് ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചൊക്ളി വി.പി ഓറിയന്‍റല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ചൊക്ളി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖല നാസിം പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച എസ്.ഐ.ഒ പ്രവര്‍ത്തകന്‍ ഫുഹാദ് സക്കരിയ, കരാട്ടെ തൈക്കോണ്ടോ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നേടിയ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് ഫഹദ്, യുവ കര്‍ഷക അവാര്‍ഡ് നേടിയ ആര്‍. റഷീദ് പെരിങ്ങാടി എന്നിവര്‍ക്ക് സംസ്ഥാന ശൂറാംഗം പി.പി. അബ്ദുറഹ്മാന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.സി. മുനീര്‍, കാദര്‍ മാസ്റ്റര്‍, ഹസീന വാഹിബ, പി.പി. അബ്ദു, ഷഹീമ, പി.സി. ഹാഷിം, എ. ഇബ്രാഹിം, പ്രഫ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
കെ.കെ. അബ്ദുല്ല സ്വാഗതവും സി.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചൊക്ളി ഏരിയയുടെ വെബ്സൈറ്റ് പ്രകാശനവും നടന്നു.

No comments:
Post a Comment
Thanks