പരിയാരം മെഡിക്കല്‍ കോളജ് :
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സോളിഡാരിറ്റി മാര്‍ച്ച് നടത്തി. നൂറുകണക്കിന് വരുന്ന പ്രവര്‍ത്തകര്‍ പ്രകടനമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് കൂടങ്കുളം ഐക്യദാര്‍ഢ്യ സമരസമിതി ജനറല്‍ കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലുടനീളം സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള ഉപജീവന മാര്‍ഗമായി മാത്രം സഹകരണ മേഖലയെ മാറ്റിയിരിക്കുകയാണെന്ന്അദ്ദേഹം പറഞ്ഞു. മാര്‍ച്ച് കവാടത്തിനരികെ പൊലീസ് തടഞ്ഞു.
കവാടത്തിന് മുന്നില്‍ ‘പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനാല്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു’ എന്ന ബോര്‍ഡ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സാദിഖ് നാട്ടി.
ജില്ല ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. സാദിഖ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. നിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks