കുടിവെള്ള സ്വകാര്യവത്കരണം:
വെല്‍ഫെയര്‍ പാര്‍ട്ടി
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
വെല്‍ഫെയര്‍ പാര്‍ട്ടി
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: കുടിവെള്ളം സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
കുടിവെള്ള സ്വകാര്യവത്കരണ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു-വലതു കക്ഷികള്‍ മൗനംപാലിച്ചാലും കേരളത്തിലെ ജനങ്ങളെ രംഗത്തിറക്കി പുതിയ കമ്പനിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങും.
ദാഹജലം ലാഭത്തിന് വില്‍ക്കാനുള്ള വസ്തുവായാണ് സര്‍ക്കാര്‍ കാണുന്നത്. വാട്ടര്‍ അതോറിറ്റി 1,000 ലിറ്ററിന് 4.20 രൂപ നിരക്കില്‍ നല്‍കുന്ന വെള്ളം നിര്‍ദിഷ്ട കമ്പനി 250 രൂപക്കാണ് നല്‍കുക. ജലവിതരണം സ്വകാര്യവത്കരിച്ച ദല്‍ഹിയില്‍ 1,300 രൂപ വരെയാണ് പ്രതിമാസ വാട്ടര്‍ബില്‍. സ്വകാര്യ നിക്ഷേപത്തോടെ രൂപവത്കരിക്കുന്ന കേരള ഡ്രിങ്കിങ് വാട്ടര്‍സപൈ്ള കമ്പനി ഉപേക്ഷിക്കണമെന്നും ഇതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സാജിദ സജീര്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍. അബ്ദുസലാം സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മിസ്, മോഹനന്‍ കുഞ്ഞിമംഗലം, ഷാഹിന ലത്തീഫ് എന്നിവര്‍ നേതൃത്വംനല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പ് മാതൃകയില്‍ കൂറ്റന്‍ പൈപ്പിനു താഴെ പുതിയ കമ്പനിയുടെ ലേബലൊട്ടിച്ച കുപ്പികള്‍ കെട്ടിത്തൂക്കിയ ദൃശ്യവും കാലിയായ വെള്ളക്കുടങ്ങള്‍ തലയിലേന്തിയ സ്ത്രീകളും പ്രകടനത്തില്‍ അണിനിരന്നു.

No comments:
Post a Comment
Thanks