ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 10, 2013

ഈജിപ്തില്‍ ജനാധിപത്യ പുന$സ്ഥാപന ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കണം -ജമാഅത്തെ ഇസ്ലാമി

ഈജിപ്തില്‍ ജനാധിപത്യ
പുന:സ്ഥാപന ശ്രമങ്ങളെ ഇന്ത്യ
പിന്തുണക്കണം -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഈജിപ്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ നടപടിയില്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറ പ്രതിഷേധിച്ചു.
ഹുസ്നി മുബാറകിന്‍െറ സ്വേച്ഛാധിപത്യവാഴ്ചക്ക് അന്ത്യംകുറിച്ച് ഈജിപ്ഷ്യന്‍ ജനത പുതിയ സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് ഏകാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള ഐതിഹാസികമായ തിരിഞ്ഞുനടത്തമായിരുന്നു.
ജനാഭിലാഷങ്ങളെ പ്രതിഫലിപ്പിച്ച ഭരണമാറ്റത്തിന് തിരശ്ശീല വീഴ്ത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടി.
സയണിസ്റ്റുകളും സാമ്രാജ്യത്വ ശക്തികളുമാണ് ഹീനമായ ഈ അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. മുര്‍സിയെ അജ്ഞാതകേന്ദ്രത്തില്‍ തടവിലിട്ടതും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളെ അറസ്റ്റ് ചെയ്തതും ഈജിപ്തിന്‍െറ ഭാവിയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ്.
പ്രതിസന്ധിഘട്ടത്തിലും ഇച്ഛാശക്തി പ്രകടിപ്പിച്ച പ്രസിഡന്‍റ് മുര്‍സിയെയും ബ്രദര്‍ഹുഡിനെയും ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി നേതാക്കളെയും ശൂറ അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തവരാണ് ഡോ. മുഹമ്മദ് മുര്‍സിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും. ജനാധിപത്യ പാരമ്പര്യങ്ങളുള്ള ഇന്ത്യ പട്ടാള അട്ടിമറിയെ അപലപിക്കുകയും ജനാധിപത്യ പുന$സ്ഥാപനശ്രമങ്ങളെ പിന്തുണക്കുകയും വേണം.  ജനാധിപത്യപോരാളികളെ കൂട്ടക്കൊല നടത്തുന്ന ഈജിപ്ഷ്യന്‍ സൈന്യത്തിന്‍െറ കിരാത നടപടിയെ അപലപിക്കാന്‍ രാജ്യത്തെ ജനാധിപത്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവരണമെന്ന് ശൂറ ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Thanks