സ്കൂള്‍ വാര്‍ഷികം
ചാലാട്: ഹിറാ ഇംഗ്ളീഷ് സ്കൂള്‍ 12ാം വാര്‍ഷികാഘോഷം ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് മാനേജര്‍ സി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ചാലാട് ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ മാനേജര്‍ വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പിടി.എ പ്രസിഡന്‍റ് കെ.എം. ഹനീഫ് സമ്മാനദാനം നടത്തി. ഹിറാ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ നസര്‍ മുജീബ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
No comments:
Post a Comment
Thanks