ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് പുഴാതി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എം. മഖ്ബൂല്‍ റമദാന്‍ സന്ദേശം നല്‍കി. കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ, സി.പി.എം കൊറ്റാളി ലോക്കല്‍ സെക്രട്ടറി സി. രവീന്ദ്രന്‍, പുഴാതി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.എം. സലീം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.കെ. വിനോദ്, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. ചന്ദ്രന്‍ റമദാന്‍ കവിതാലാപനം നടത്തി. ടി. അസീര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks