വേദങ്ങളിലെ നന്മയുടെ സന്ദേശം തിരിച്ചറിയണം -മൗലവി ജമാലുദ്ദീന്‍ മങ്കട
പാപ്പിനിശ്ശേരി: എല്ലാ വേദങ്ങളും മനുഷ്യനെ മാനിക്കാന്‍ പഠിപ്പിക്കുന്നതാണെന്നും അതിലെ നന്മയുടെ സന്ദേശത്തെ തിരിച്ചറിയണമെന്നും പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്കൂളില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്‍െറ തെറ്റുകള്‍ തിരിച്ചറിഞ്ഞ് നാടിന്‍െറ പൈതൃകമനുസരിച്ച് ജീവിക്കാനുള്ള കഴിവ് നേടണം. ഒത്തു കൂടുമ്പോള്‍ ഇമ്പമുള്ള സമൂഹമാണ് നമ്മുടേത്. ഇതിന് ഭംഗംവരുത്തുന്ന അവസ്ഥയെ നിസ്സംഗതയോടെ നോക്കിനില്‍ക്കാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മറക്കാനും പൊറുക്കാനും കഴിയുന്ന മനുഷ്യന്‍, മുറിവുകള്‍ വലുതാക്കാനല്ല ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. റീന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവറന്‍റ് എന്‍.കെ. സണ്ണി, കെ.കെ. നാസര്‍, കെ.കെ.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സി.കെ.എ. ജബ്ബാര്‍ സ്വാഗതം പറഞ്ഞു.

No comments:
Post a Comment
Thanks