ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 30, 2012

ഗ്രാമസംഗമം

 ഗ്രാമസംഗമം
ഇരിക്കൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി പെരുമണ്ണ് നാരായണ വിലാസം സ്കൂള്‍ ഗ്രൗണ്ടില്‍ ഗ്രാമസംഗമം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ. സലിം അധ്യക്ഷത വഹിച്ചു.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ക്ളബിനുള്ള ബെസ്റ്റ് ക്ളബ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നവശക്തി വനിതാ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ക്ളബിന് സമ്മാനിച്ചു. പെരുമണ്ണ് സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ക്ളബിനെയും യുവധാര ക്ളബിനെയും സോളിഡാരിറ്റി ആദരിച്ചു.
പെരുമണ്ണ് കടവിന് സ്വന്തമായി ചങ്ങാടം നിര്‍മിച്ചുനല്‍കിയ മോഹനന്‍ പൊറോറ, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ സി.പി. പുരുഷു, ജില്ലാതല ബാഡ്മിന്‍റണ്‍ പ്ളെയര്‍ ഇ.കെ. താജുദ്ദീന്‍, ഗായകന്‍ ജാഫര്‍ ഇരിക്കൂര്‍ എന്നിവരെ ആദരിച്ചു.
ഷബീര്‍ അഹ്മദ് സ്വാഗതവും എന്‍. മിസ്ഹബ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജാഫര്‍, സുമയ്യ, അഷീര്‍, ഇബ്രാഹിം എന്നിവര്‍ നയിച്ച ഗാനമേള അരങ്ങേറി.

No comments:

Post a Comment

Thanks