ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 4, 2013

അഭിപ്രായ സര്‍വ്വെ

കടുത്ത ശിക്ഷയുടെ അഭാവവും
 ധാര്‍മിക ബോധമില്ലായ്മയും
പീഡനത്തിന് കാരണമെന്ന് 
അഭിപ്രായ സര്‍വ്വെ
 പഴയങ്ങാടി:  ധാര്‍മിക ചിന്തയുടെ അഭാവം, കടുത്ത കുറ്റത്തിന് പോലും പര്യാപ്തമായ ശിക്ഷ ലഭ്യമാവാത്ത അവസ്ഥ, വസ്ത്രധാരണത്തിലെ അധാര്‍മികത എന്നിവ രാജ്യത്ത് വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനത്തിന് കാരണമാകുന്നതായി അഭിപ്രായ സര്‍വെ.
സ്ത്രീകള്‍ക്ക് നേരെ കൈയേറ്റം, മാനഭംഗം, പീഡനം എന്നിവ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റാണ് പൊതുജനങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തിയത്. ചോദ്യാവലികള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച സര്‍വേയില്‍  നല്ല ജനപങ്കാളിത്തം ഉണ്ടായതായി സംഘാടകര്‍ വിലയിരുത്തി. സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മിക ബോധമാണ് അപചയത്തിന്‍െറ പ്രധാന കാരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ പൊതു വിലയിരുത്തല്‍. സ്ത്രീകളുടെ വസ്ത്രധാരണ രീതി സദാചാരത്തിന്‍െറ സീമകള്‍ ലംഘിക്കപ്പെടുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റമടക്കമുള്ള ദുരാചാര പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് സ്വാഭാവികമെന്നാണ് ചിലര്‍ പ്രതികരിച്ചത്.
സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കമുള്ളവ നല്‍കണമെന്നാണ്  40 ശതമാനം ആളുകളുടെ വിലയിരുത്തല്‍.
സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്‍റ് ഫൈസല്‍ മാടായി, സെക്രട്ടറി എം.പി. അസീസ്, നൗഫല്‍ പഴയങ്ങാടി, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks