ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 31, 2013

അനുമോദിച്ചു

 
 
 
 
 അനുമോദിച്ചു
കണ്ണൂര്‍: മജ്ലിസ് പ്രൈമറി, സെക്കന്‍ഡറി പൊതുപരീക്ഷകളില്‍ 97 ശതമാനം വിജയം നേടിയ കൗസര്‍ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ പി.എ. മുഹമ്മദ് കോയമ്മ ഉപഹാരം നല്‍കി. പ്രിന്‍സിപ്പല്‍ ഇ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Saturday, March 30, 2013

YOUTH


COURSE


മുസ്ലിം ഐക്യ വേദി രൂപീകരിച്ചു

മുസ്ലിം  ഐക്യ വേദി രൂപീകരിച്ചു
ഗോണിക്കുപ്പ : മുസ്ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ ഒരുമിച്ചു നില്ക്കുക എന്ന ഉദ്ദേശത്തോടെ " യുണൈട്ടഡു ജമാ'അത്ത് ഗോണിക്കുപ്പ " യാധാര്ത്യമായി. 
വർഘീയ ഫാഷിസ്റ്റ്‌ ശക്തികളുടെ ഇടക്കിടെയുള്ള പ്രകോപനത്തിൽ  ഗോണി ക്കുപ്പ മുസ്ലിം സമൂഹം ചകിതരായ സന്ദർഭത്തിൽ ആണ് ഐക്യത്തിന്റെ ശ്രമം ആരംഭിച്ചതു.ജനാധിപത്യ മര്യാദയിലൂന്നി നിയമപരമായും നീതി പൂർവ വും പൊതു വിഷയങ്ങളെ സമീപിക്കുക എന്നതാണ് ഐക്യവേദിയുടെ നയം. 
ഗോണി ക്കുപ്പയിലെ എല്ലാ മസ്ജിദ് കമ്മിറ്റികളുടെയും   ഐക്യവേദിക്ക് വേണ്ടിയുള്ള  സ്തുത്യർഹമായ ശ്രമം മാതൃകാപരം തന്നെയാണ്. 
ഭാരവാഹികൾ :റഫി ചദ്‌ക്കാൻ (പ്രസിഡന്റ്‌), ഖലീമുള്ള (സെക്രട്ടറി ),അബ്ദുറഹ്മാൻ  ബൊമ്മത്തി  (ട്രഷറ ർ )

Friday, March 29, 2013

TEENS MEET 2013


സാംസ്കാരിക സംഗമം

 
സാംസ്കാരിക സംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി പത്താം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി തളിപ്പറമ്പില്‍ സാംസ്കാരിക സംഗമം നടത്തി. യുവ സാഹിത്യകാരി പി.പി. റഫീനയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍  ഉദ്ഘാടനം ചെയ്തു .
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. മക്തബ് പത്രാധിപര്‍ സുനില്‍കുമാര്‍ സംസാരിച്ചു. രാജേഷ് വാര്യര്‍ കവിതാലാപനം നടത്തി. സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍  റഫീനക്ക് ഉപഹാരം നല്‍കി.

റോഡ് ഉദ്ഘാടനം


റോഡ് ഉദ്ഘാടനം
കുടുക്കിമൊട്ട: മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത പുറവൂര്‍ സ്കൂള്‍-കയ്പയില്‍ അങ്കണവാടി-കരിമ്പുങ്കര റോഡ് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പി.സി. അഹമ്മദ്കുട്ടി, എടക്കാട് ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി, സി. ലത, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. പി.കെ. പാര്‍വതി ടീച്ചര്‍ നന്ദി പറഞ്ഞു.

സോളിഡാരിറ്റി പര്യടനം സമാപിച്ചു

 സോളിഡാരിറ്റി പര്യടനം സമാപിച്ചു
കണ്ണൂര്‍: സോളിഡാരിറ്റി പത്താം വാര്‍ഷികത്തിന്‍െറ ഭാഗമായി ജില്ലയിലെ സമര സേവനമേഖലകളിലെ പര്യടനം സമാപിച്ചു. ആറളം കളരിക്കാട് കോളനി, പുന്നാട് ലക്ഷംവീട് കോളനി, സനു കുര്യാക്കോസിന്‍െറ വീട്, മഞ്ജു ബാലകൃഷ്ണന്‍െറ വീട് തുടങ്ങിയ സ്ഥലങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.

മേഘാലയ സര്‍വകലാശാലക്ക് സിദ്ദീഖ് ഹസന്‍ ബ്ളോക്

 മേഘാലയ സര്‍വകലാശാലക്ക്
സിദ്ദീഖ് ഹസന്‍ ബ്ളോക്
ന്യൂദല്‍ഹി: മേഘാലയയിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല പുതുതായി നിര്‍മിച്ച ബ്ളോക്കിന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീറുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍െറ പേരിട്ടു. വിഷന്‍ 2016 പദ്ധതിയിലൂടെ ഇന്ത്യയൊട്ടുക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയതിനുള്ള ആദരസൂചകമായാണ് പുതിയ ബ്ളോക്കിന് സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ. റഹ്മാന്‍ ഖാന്‍ അടുത്ത മാസം മൂന്നിന് സിദ്ദീഖ് ഹസന്‍ ബ്ളോക് ഉദ്ഘാടനം ചെയ്യും.
ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനും സാമൂഹിക അഭ്യുന്നതിക്കും വേണ്ടി വിഷന്‍ 2016ന് കീഴില്‍ നിരവധി പദ്ധതികള്‍ക്ക് സിദ്ദീഖ് ഹസന്‍ നേതൃത്വം നല്‍കി വരുന്നുണ്ട്.
ഇതിനുള്ള അംഗീകാരമെന്ന നിലയില്‍ സര്‍വകലാശാല ചാന്‍സലറായ മഹ്ബൂബുല്‍ ഹഖ് പുതിയ ബ്ളോക്കിന് പ്രഫ. സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏക സ്വകാര്യ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് കൊച്ചുസംസ്ഥാനമായ മേഘാലയയിലെ റി-ഭായ് ജില്ലയില്‍ 400 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. സര്‍വകലാശാല ചാന്‍സലര്‍ മഹ്ബൂബുല്‍ ഹഖ് ഏതാനും ദിവസം മുമ്പ് മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അവാര്‍ഡ് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂരില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും അലീഗഢ് മുസ്ലിം സര്‍വകലാശാലയിലും വൈസ് ചാന്‍സലറായിരുന്ന ഡോ. അബ്ദുല്‍ അസീസ് ആണ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍.

Thursday, March 28, 2013

SCHOLARSHIP


WANTED


MEETING


FOCUS 2013


എ.വി.കെ. നായര്‍ റോഡ് ശോച്യാവസ്ഥ പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

എ.വി.കെ. നായര്‍ റോഡ് ശോച്യാവസ്ഥ
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: എ.വി.കെ. നായര്‍ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിലെയുള്ള കാല്‍നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്. റോഡ് ഇന്‍റര്‍ലോക്ക് ചെയ്യാന്‍ എം.എല്‍.എ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്ന പ്രഖ്യാപനമുണ്ടായെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
 നിസ്സംഗത തുടരുന്ന നഗരസഭക്കെതിരെ പൊതുജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. അഷ്റഫ്, സാജിദ് കോമത്ത്, ഉസ്മാന്‍കുട്ടി പിലാക്കൂല്‍, ജയന്‍ പരമേശ്വരന്‍, കെ. ഫിറോസ്, സി.എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു.

മതപ്രഭാഷണം 30ന്

മതപ്രഭാഷണം 30ന്
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ മാര്‍ച്ച് 30ന് വൈകീട്ട് ഏഴിന് മതപ്രഭാഷണം നടക്കും.
 ‘ഇസ്ലാം ബഹുസ്വരത -മൂല്യവിചാരം’ വിഷയത്തില്‍ സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.

സമാജ്വാദി കോളനിയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം -പി.ഐ. നൗഷാദ്

 സമാജ്വാദി കോളനിയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം -പി.ഐ. നൗഷാദ്
കണ്ണൂര്‍: സമാജ്വാദി കോളനിനിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും കോളനിയിലെ ഭൂരഹിതരെ ‘സീറോ ലാന്‍ഡ് ലെസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ജില്ലയില്‍ സോളിഡാരിറ്റി മുന്‍കൈയെടുത്ത് നടത്തുന്ന സമരസേവന മേഖലയിലൂടെയുള്ള പര്യടനത്തിന്‍െറ ഭാഗമായി സമാജ്വാദി കോളനിയിലത്തെിയതായിരുന്നു അദ്ദേഹം. പുരുഷോത്തമന്‍, പി. മിനി, ബിന്ദു തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
സോളിഡാരിറ്റി സേവന വിഭാഗം ജില്ല ആശുപത്രിയില്‍ നവീകരിച്ച പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിന്‍െറ സമര്‍പ്പണം സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് നിര്‍വഹിച്ചു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, ആര്‍.എം.ഒ ഡോ. സന്തോഷ്, മറിയക്കുട്ടി എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ സുനിത നന്ദി പറഞ്ഞു. പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപ്രവര്‍ത്തകരെയും പി.ഐ. നൗഷാദ് സന്ദര്‍ശിച്ചു. സമരപ്രവര്‍ത്തകരായ കെ.പി. അബൂബക്കര്‍, അഹമ്മദ് കുന്നോത്ത് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ആദില്‍ ഷാ, ആമിര്‍ ഷാ, ഇസ്സ, ഫലാഹ്, നാസിം, നിസാം എന്നിവര്‍ പ്രസിഡന്‍റിന് ഉപഹാരം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍, ഫാറൂഖ് ഉസ്മാന്‍, സാദിഖ് ഉളിയില്‍, പി.എം. മുനീര്‍ ജമാല്‍, കെ.പി. ഫിര്‍ദൗസ് എന്നിവര്‍ സംസാരിച്ചു.

Wednesday, March 27, 2013

WANTED


സംസ്ഥാന പ്രസിഡന്‍റിന്‍െറ പര്യടനം ഇന്ന് തുടങ്ങും

 സോളിഡാരിറ്റി പത്താം വര്‍ഷികം:
സംസ്ഥാന പ്രസിഡന്‍റിന്‍െറ
പര്യടനം ഇന്ന് തുടങ്ങും
കണ്ണൂര്‍: സോളിഡാരിറ്റി പത്താം വര്‍ഷികത്തിന്‍െറ ഭാഗമായി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദിന്‍െറ ജില്ലയിലെ സമരസേവന മേഖലയിലൂടെയുള്ള പര്യടനം ഇന്നും നാളെയും നടക്കും.
ബുധനാഴ്ച കണ്ണൂര്‍ ഗവ. ജില്ല ആശുപത്രി, തോട്ടട സമാജ്വാദി കോളനി, പെട്ടിപ്പാലം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകീട്ട് 6.30ന്  ഉളിയിലില്‍ നടക്കുന്ന യുവജന സംഗമത്തില്‍ സംബന്ധിക്കും. വ്യാഴാഴ്ച പുന്നാട് ലക്ഷംവീട് കോളനി, ആറളം കളരിക്കാട് കോളനി, ചൈനാക്ളേ, മിനാര്‍ പുനരധിവാസ പദ്ധതി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ച 2.30ന് സാഹിത്യകാരി പി.പി. റഫീനയുടെ വീട്ടില്‍ നടക്കുന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മാടായിപ്പാറയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ പങ്കെടുക്കും.
പര്യടനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. സാദിഖ്, സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ അനുഗമിക്കും.

Monday, March 25, 2013

SCHOOL BAG


കവിതകള്‍ ക്ഷണിക്കുന്നു

 കവിതകള്‍ ക്ഷണിക്കുന്നു 
 സോളിഡാരിറ്റിദശവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി 2013 മേയ് 11,12,13 തീയതികളില്‍ കോഴിക്കോട്ട്  നടത്തുന്ന യൂത്ത്സ്പ്രിങ് പരിപാടിയിലെ കവിതാസദസ്സില്‍ അവതരിപ്പിക്കാന്‍ 40 വയസ്സ് കവിയാത്തവരില്‍നിന്ന് കവിതകള്‍ ക്ഷണിക്കുന്നു. ജൂറി തെരഞ്ഞെടുക്കുന്ന കവിതകള്‍ക്കായിരിക്കും അവതരണാവസരം നല്‍കുക.
പേര്, മേല്‍വിലാസം, ജനനതീയതി എന്നിവ സഹിതം കവിതകള്‍ അയക്കേണ്ട വിലാസം: സമദ് കുന്നക്കാവ്, കണ്‍വീനര്‍, യൂത്ത് സ്പ്രിങ് കവിതാസദസ്സ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, ഹിറാസെന്‍റര്‍, മാവൂര്‍ റോഡ്, കോഴിക്കോട്-673004. ഫോണ്‍: 9846178503. samadkunnakkavu@gmail.com

ഡോക്യുമെന്‍ററി -ഷോര്‍ട്ട് ഫിലിം അവാര്‍ഡ്

 ഡോക്യുമെന്‍ററി -ഷോര്‍ട്ട്  ഫിലിം അവാര്‍ഡ്
 കോഴിക്കോട്: സോളിഡാരിറ്റി ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡോക്യുമെന്‍ററി-ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ നല്‍കുന്നു. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്ക് മ്യൂസിക് വീഡിയോകളും പരിഗണിക്കും. യുവാക്കളുടെ മുന്‍കൈയില്‍ 2011 ജനുവരി മുതല്‍ 2013 മാര്‍ച്ച് വരെ നിര്‍മിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. തെരഞ്ഞെടുത്തവ മേയ് 10 മുതല്‍ 13 വരെ കോഴിക്കോട്ട് നടത്തുന്ന യൂത്ത് സ്പ്രിങ് ഫെസ്റ്റിലെ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. എന്‍ട്രികള്‍ ഏപ്രില്‍ 20നകം മീഡിയ സെക്രട്ടറി, സോളിഡാരിറ്റി, ഹിറ സെന്‍റര്‍, മാവൂര്‍ റോഡ്, കോഴിക്കോട്-04. ഫോണ്‍: 9895023185 എന്ന വിലാസത്തില്‍ അയക്കണം.

PRABODHANAM WEEKLY


MADHYAMAM WEEKLY


ന്യൂനപക്ഷകാര്യ മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം -സോളിഡാരിറ്റി

ന്യൂനപക്ഷകാര്യ മന്ത്രിയുടെ  പ്രസ്താവന
സ്വാഗതാര്‍ഹം -സോളിഡാരിറ്റി
കോഴിക്കോട്: നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരുടെ അന്യായത്തടവിനെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി റഹ്മാന്‍ ഖാന്‍ നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. ഗവണ്‍മെന്‍റിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വാചോടാപത്തിനു പകരം ഈ ദേശീയ പ്രശ്നത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കരിനിയമങ്ങള്‍ പിന്‍വലിക്കാനും വിചാരണത്തടവുകാരുടെ കാര്യത്തില്‍ പുതിയ നിയമനിര്‍മാണത്തിനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘സണ്‍റൈസ് കൊച്ചി’ ഫ്ളാറ്റ് നിര്‍മാണ പദ്ധതിക്ക് തുടക്കം

 ‘സണ്‍റൈസ് കൊച്ചി’ ഫ്ളാറ്റ്
നിര്‍മാണ പദ്ധതിക്ക് തുടക്കം
മട്ടാഞ്ചേരി: സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ ‘സണ്‍റൈസ് കൊച്ചി’യുടെ ഭാഗമായുള്ള ഫ്ളാറ്റ് നിര്‍മാണ പദ്ധതിക്ക് ശിലയിട്ടു. ഫോര്‍ട്ടുകൊച്ചി തുരുത്തി ദഅ്വത്തുല്‍ ഇസ്ലാം ട്രസ്റ്റിന് സമീപം ഭവനരഹിതര്‍ക്കായി  22 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. നൂര്‍മുഹമ്മദ് സേട്ട്, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം  നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ള കൊച്ചിയുടെ പാര്‍പ്പിട പ്രശ്നം അവസാനിപ്പിച്ചുമാത്രമേ വികസനത്തെക്കുറിച്ച് ‘വര്‍ത്തമാനം’ പറയാവൂവെന്ന്  അദ്ദേഹം പറഞ്ഞു. നന്മയോട് ആഭിമുഖ്യമുള്ളവര്‍ക്കേ നന്മയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുകയുള്ളൂവെന്ന് തുടര്‍ന്ന് സംസാരിച്ച ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. സ്വന്തം കാര്യങ്ങള്‍ക്കായി പായുമ്പോള്‍ മറ്റുള്ളവരുടെ വേദന കാണാന്‍ കഴിയാതെ പോകുന്ന ഈ കാലഘട്ടത്തില്‍ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദേഹം പറഞ്ഞു. സണ്‍റൈസ് കൊച്ചിയുടെ വെബ്സൈറ്റ്  ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍  ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ അറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോളിഡാരിറ്റി അര്‍ഹരായവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത് ശ്ളാഘനീയമാണെന്നും  പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു.
സണ്‍റൈസ് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്‍െറ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികള്‍ക്കും ആസൂത്രണമില്ലായ്മക്കുമുള്ള മറുപടി കൂടിയാണെന്ന്  സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പശ്ചിമകൊച്ചിക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍മാരായ വി.ജെ. ഹൈസിന്ത്, കെ.ജെ. ഖാലിദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എം.പി. ഫൈസല്‍,കെ.ജെ. പോള്‍, ഡി.ഐ.ടി ചെയര്‍മാന്‍ കെ.എ. ഫൈസല്‍, ഡോ. കെ.കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഡയറക്ടര്‍ എം.എം. മുഹമ്മദ് ഉമര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എ.എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.

കെ.സി.സി കാഞ്ഞിരോട് ജേതാക്കള്‍

 കെ.സി.സി കാഞ്ഞിരോട് ജേതാക്കള്‍
അഞ്ചരക്കണ്ടി: കെ.ആര്‍.എസ് ഫോര്‍ട്ട് ഗ്രീന്‍ സ്റ്റാര്‍ വെണ്‍മണല്‍ ടീമിന്‍െറ ആഭിമുഖ്യത്തില്‍ മുടക്കണ്ടിയില്‍ നടന്ന ജില്ലാതല ഫ്ളഡ്ലിറ്റ് സോഫ്റ്റ്ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കെ.സി.സി കാഞ്ഞിരോട് ജയിച്ച് പ്രൈസ്മണിയായ 15,000 രൂപ കരസ്ഥമാക്കി. ജിദ്ദ മൗവ്വഞ്ചേരി രണ്ടാം സ്ഥാനക്കാരായി. വൈകീട്ട് ഏഴിന് വാര്‍ഡ്മെംബര്‍ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കരുണന്‍, കെ.പി. ഷറഫുദ്ദീന്‍, ടി.കെ. ഷഫീര്‍ എന്നിവര്‍ സംസാരിച്ചു.

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് സഹോദരപുത്രന്മാര്‍ മരിച്ചു

 നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ്
ചെക്കിക്കുളം  സ്വദേശികള്‍ മരിച്ചു
പന്തീരാങ്കാവ് (കോഴിക്കോട്): സുഹൃത്തിന്‍െറ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന  സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കണ്ണൂര്‍  ചെക്കിക്കുളം ചെറുവത്തലമൊട്ടയിലെ ബൈത്തുല്‍ മൈമൂനയില്‍ നെടിയേരി കുഞ്ഞിക്കണ്ടി കുഞ്ഞുമുഹമ്മദ്-തണ്ടപ്പുറം കിഴക്കയില്‍ ഖദീജ ദമ്പതികളുടെ മകന്‍ ജാസിം (20), ബൈത്തുല്‍ ഖമറില്‍ നെടിയേരി കുഞ്ഞിക്കണ്ടി അബ്ദുല്‍ഖാദര്‍-നസീമ (കൂടാളി) ദമ്പതികളുടെ മകന്‍ റാഷിദ് (24) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകര-തൊണ്ടയാട് ബൈപാസില്‍ കൂടത്തുംപാറയിലായിരുന്നു അപകടം.
കാറില്‍ ഇവരോടൊപ്പം യാത്രചെയ്തിരുന്ന ചെറുവത്തലമൊട്ട മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പാണ് റാഷിദ് ഗള്‍ഫില്‍നിന്നത്തെിയത്. ഇദ്ദേഹത്തിന്‍െറ മലപ്പുറത്തുള്ള സുഹൃത്തിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ മൂന്നുപേരെയും പുറത്തെടുത്തത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെും മുമ്പ് തന്നെ മരിച്ചു.
മരിച്ച റാഷിദും മുഹമ്മദ് ജാസിമും സഹോദരങ്ങളുടെ മക്കളാണ്. ചൊവ്വ  ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ജാസിം. മൈമൂന ഏക സഹോദരിയാണ്. റാഷിദിന്‍െറ സഹോദരങ്ങള്‍: ഷഫിഖ് (ഗള്‍ഫ്), റഷീദ, ഷംസിയ, ഖമറുന്നിസ.
Courtresy: Madhyamam