‘സണ്‍റൈസ് കൊച്ചി’ ഫ്ളാറ്റ്
നിര്‍മാണ പദ്ധതിക്ക് തുടക്കം
നിര്‍മാണ പദ്ധതിക്ക് തുടക്കം
മട്ടാഞ്ചേരി: സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ ‘സണ്‍റൈസ് കൊച്ചി’യുടെ ഭാഗമായുള്ള ഫ്ളാറ്റ് നിര്‍മാണ പദ്ധതിക്ക് ശിലയിട്ടു. ഫോര്‍ട്ടുകൊച്ചി തുരുത്തി ദഅ്വത്തുല്‍ ഇസ്ലാം ട്രസ്റ്റിന് സമീപം ഭവനരഹിതര്‍ക്കായി 22 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. നൂര്‍മുഹമ്മദ് സേട്ട്, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ള കൊച്ചിയുടെ പാര്‍പ്പിട പ്രശ്നം അവസാനിപ്പിച്ചുമാത്രമേ വികസനത്തെക്കുറിച്ച് ‘വര്‍ത്തമാനം’ പറയാവൂവെന്ന് അദ്ദേഹം പറഞ്ഞു. നന്മയോട് ആഭിമുഖ്യമുള്ളവര്‍ക്കേ നന്മയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുകയുള്ളൂവെന്ന് തുടര്‍ന്ന് സംസാരിച്ച ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. സ്വന്തം കാര്യങ്ങള്‍ക്കായി പായുമ്പോള്‍ മറ്റുള്ളവരുടെ വേദന കാണാന്‍ കഴിയാതെ പോകുന്ന ഈ കാലഘട്ടത്തില്‍ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദേഹം പറഞ്ഞു. സണ്‍റൈസ് കൊച്ചിയുടെ വെബ്സൈറ്റ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ അറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോളിഡാരിറ്റി അര്‍ഹരായവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത് ശ്ളാഘനീയമാണെന്നും പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു.
സണ്‍റൈസ് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്‍െറ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികള്‍ക്കും ആസൂത്രണമില്ലായ്മക്കുമുള്ള മറുപടി കൂടിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പശ്ചിമകൊച്ചിക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍മാരായ വി.ജെ. ഹൈസിന്ത്, കെ.ജെ. ഖാലിദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എം.പി. ഫൈസല്‍,കെ.ജെ. പോള്‍, ഡി.ഐ.ടി ചെയര്‍മാന്‍ കെ.എ. ഫൈസല്‍, ഡോ. കെ.കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഡയറക്ടര്‍ എം.എം. മുഹമ്മദ് ഉമര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എ.എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks