Thursday, August 9, 2012
ഇഫ്താര് വിരുന്ന്
ഇഫ്താര് വിരുന്ന്
തലശ്ശേരി: സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര് വിരുന്നില് സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല് മുഖ്യപ്രഭാഷണം നടത്തി. പി.ഇ. സഈദ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് വര്ഗീസ്, സി.പി. അഷ്റഫ്, ടി.വി. മോഹനന്, റംഷീദ് ഇല്ലിക്കല് എന്നിവര് സംസാരിച്ചു.
കൗസര് സ്കൂളിന് അവധി
കൗസര് സ്കൂളിന് അവധി
കണ്ണൂര്: പുല്ലൂപ്പിക്കടവ് കൗസര് ഇംഗ്ളീഷ് സ്കൂളിന് വ്യാഴം, വെള്ളി ദിവസങ്ങളില് അവധിയായിരിക്കുമെന്ന് പ്രിന്സിപ്പല് അറിയിച്ചു.
Wednesday, August 8, 2012
തൊഴില് അന്വേഷകര്ക്കായി വെബ്പോര്ട്ടല്
തൊഴില് അന്വേഷകര്ക്കായി വെബ്പോര്ട്ടല്
തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള് അന്വേഷിക്കുന്നതിനും കണ്ടത്തെുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില് അന്വേഷകര്ക്കായി വെബ്പോര്ട്ടല് തയാറാക്കിയതായി മന്ത്രി ഷിബു ബേബിജോണ് അറിയിച്ചു. തൊഴില് വകുപ്പിനുവേണ്ടി ഓവര്സീസ് ഡെവലപ്മെന്റ് ആന്ഡ് എംപ്ളോയ്മെന്റ് പ്രമോഷന് കണ്സല്ട്ടന്സ് (ഒ.ഡി.ഇ.പി.സി) യുടെ നേതൃത്വത്തിലാണ് വെബ്പോര്ട്ടല് സജ്ജമാക്കിയത്. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ഈ വെബ്പോര്ട്ടല് വഴി അപേക്ഷിക്കാം. ഒരു സംസ്ഥാന സര്ക്കാറിന്െറ നേതൃത്വത്തില് ജോബ് പോര്ട്ടല് നിലവില്വരുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. ജോബ് പോര്ട്ടല് നിലവില് വരുന്നതോടെ വിദേശ തൊഴില് അന്വേഷകരുടെ രജിസ്ട്രേഷനും ഓണ്ലൈന് വഴിയാകും. ഉദ്യോഗാര്ഥികള്ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിവരങ്ങളും നല്കി www.odepc.kerala.gov.in പോര്ട്ടലില് രജിസ്റ്റര് ചെയ്യാം.
യൂസര് ഐ.ഡി ഉപയോഗിച്ച് കാലാകാലങ്ങളില് ബയോഡേറ്റ അപ്ഡേറ്റ് ചെയ്യാനും കുറച്ചുകാലത്തേക്ക് വേണമെങ്കില് ബ്ളോക്ക് ചെയ്യാനും പോര്ട്ടലില് സംവിധാനം ഉണ്ട്. ബയോഡേറ്റ വിശകലനം ചെയ്ത് യോഗ്യമായവ ആവശ്യമായ കമ്പനികള്ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്ഥിയെ ഇ-മെയില് വഴി അറിയിക്കും. 100 രൂപയാണ് ഇപ്പോള് ഉദ്യോഗാര്ഥികള്ക്ക് രജിസ്ട്രേഷന് ഫീസായി നിശ്ചയിച്ചത്. വിദേശ തൊഴില് അവസരങ്ങള്ക്കായി രജിസ്റ്റര് ചെയ്യാന് ഇപ്പോള് ഡോക്ടര്, എന്ജിനീയര് തുടങ്ങിയ പ്രഫഷനലുകള്ക്ക് 600 രൂപയും, നഴ്സ്, ക്ളാര്ക്ക് തുടങ്ങിയ വിദഗ്ധ തൊഴിലാളികള്ക്ക് 250 രൂപയും, ക്ളീനര്, ലേബര് തുടങ്ങി അവിദഗ്ധ തൊഴിലാളികള്ക്ക് 70 രൂപയുമാണ് ഫീസ്.

‘പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം തടയണം’
‘പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം തടയണം’
തലശ്ശേരി: പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം നിയമ വിരുദ്ധമാണെന്ന കോസ്റ്റല് സോണ് അതോറിറ്റി റിപ്പോര്ട്ടിന്െറ അടിസ്ഥാനത്തില് മാലിന്യം തള്ളുന്നത് അധികൃതര് ഉടന് അവസാനിപ്പിക്കണമെന്ന് വെല്ഫെയര് പാര്ട്ടി തലശ്ശേരി മണ്ഡലം ജനറല് സെക്രട്ടറി സി.പി. അഷ്റഫ് പ്രസ്താവനയില് ആവശ്യപ്പെട്ടു.
തീരദേശ പ്രദേശത്ത് നിയമ വിരുദ്ധമായി മാലിന്യം തള്ളിയ തലശ്ശേരി നഗരസഭ അധികൃതര്ക്കെതിരെയും അതിന് കൂട്ടുനിന്ന ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണം.
കടല്ഭിത്തി പൊളിച്ചുമാറ്റി മലിന ജലം കടലിലേക്ക് ഒഴുക്കിയ തലശ്ശേരി നഗരസഭക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ളെന്നും സി.പി. അഷ്റഫ്ആരോപിച്ചു.

സഹായം നല്കണം -സോളിഡാരിറ്റി
സഹായം നല്കണം -സോളിഡാരിറ്റി
കണ്ണൂര്: ഇരിട്ടി ടൗണിലും പഴശ്ശി ഡാം പരിസരത്തുമുണ്ടായ പ്രളയക്കെടുതിയില് നാശനഷ്ടം സംഭവിച്ച മുഴുവന് ആളുകള്ക്കും മതിയായ നഷ്ടപരിഹാരം നല്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്, ഫൈസല് വാരം, ടി.പി. ഇല്യാസ്, കെ. സാദിഖ് എന്നിവര് സ്ഥലം സന്ദര്ശിച്ചു.
പഴശ്ശി പദ്ധതി പുന$പരിശോധിക്കണം -വെല്ഫെയര് പാര്ട്ടി
പഴശ്ശി പദ്ധതി പുനപരിശോധിക്കണം
-വെല്ഫെയര് പാര്ട്ടി
-വെല്ഫെയര് പാര്ട്ടി
കണ്ണൂര്: ജനങ്ങള്ക്ക് ഒരുപ്രയോജനവുമില്ലാതെ പൊതുഖജനാവില്നിന്ന് പഴശ്ശി പദ്ധതിക്കുവേണ്ടി വര്ഷന്തോറും കോടികള് ചെലവഴിക്കുന്ന സര്ക്കാര് നടപടി പുന$പരിശോധിക്കണമെന്ന് വെല്ഫെയര് പാര്ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭ്യര്ഥിച്ചു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന് കൂടാളി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി അഡ്വ. കെ.എല്. അബ്ദുസ്സലാം, മോഹനന് കുഞ്ഞിമംഗലം, പി.ബി.എം ഫര്മീസ്, എന്.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്, സി. മുഹമ്മദ് ഇംതിയാസ് എന്നിവര് സംസാരിച്ചു. പേരാവൂര് മണ്ഡലം ഭാരവാഹികളായ കെ. രഘുനാഥന്, ടി.കെ. റശീദ്, എം.പി. നസീര് എന്നിവരുടെ നേതൃത്വത്തില് തിങ്കളാഴ്ച വൈകീട്ട് മുതല് ദുരിതബാധിത പ്രദേശത്ത് ഭക്ഷണമുള്പ്പെടെ വിതരണം ചെയ്ത് ദുരിതാശ്വാസ പ്രവര്ത്തനങ്ങള് നടത്തിവരുന്നുണ്ട്.
മഅ്ദനിക്ക് വേണ്ടി പ്രാര്ഥിക്കണമെന്ന് മുസ്ലിം നേതാക്കള്
മഅ്ദനിക്ക് വേണ്ടി
പ്രാര്ഥിക്കണമെന്ന്
മുസ്ലിം നേതാക്കള്
പ്രാര്ഥിക്കണമെന്ന്
മുസ്ലിം നേതാക്കള്
കോഴിക്കോട്: രണ്ടുവര്ഷമായി അന്യായമായി ജയിലില് കഴിയുന്ന അബ്ദുന്നാസിര് മഅ്ദനിയുടെ ജയില്മോചനത്തിനും രോഗശമനത്തിനുമായി വെള്ളിയാഴ്ച പള്ളികളില് പ്രാര്ഥന നടത്തണമെന്ന് മതപണ്ഡിതരും സമുദായ നേതാക്കളും സംയുക്ത പ്രസ്താവനയില് ആവശ്യപ്പെട്ടു. രണ്ടാമതും ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്വാസം രണ്ടുവര്ഷം പൂര്ത്തിയായി. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് കര്ണാടക സര്ക്കാര് ശ്രമിക്കുന്നത്. ഗുരുതരമായ പ്രമേഹരോഗബാധിതനാണ് അദ്ദേഹം. നേരത്തേ മുറിച്ചുമാറ്റേണ്ടിവന്ന വലതുകാലിന്െറ ബാക്കി ഭാഗത്ത് ചലനശേഷിയും സംവേദനശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്െറ വിചാരണ വേഗത്തില് നീതിയുക്തമായി നടക്കാനും എത്രയും വേഗത്തില് ജയില്മോചിതനാകാനും പ്രാര്ഥിക്കണമെന്നാണ് അഭ്യര്ഥന.
കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് (അഖിലേന്ത്യാ സുന്നി ജംഇയ്യതുല് ഉലമ), ശൈഖ് മുഹമ്മദ് കാരകുന്ന് (അസി. അമീര്, ജമാഅത്തെ ഇസ്ലാമി കേരള), പി.കെ. കോയ മൗലവി (ട്രഷറര്, കേരള ജംഇയ്യതുല് ഉലമ), തൊടിയൂര് മുഹമ്മദ്കുഞ്ഞ് മൗലവി (ജനറല് സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുല് ഉലമ), അബ്ദുല് ഷുക്കൂര് അല്ഖാസിമി (മെംബര്, അഖിലേന്ത്യാ മുസ്ലിം പേഴ്സനല് ലോ ബോര്ഡ്), പാണക്കാട് ജബാര് അലി ശിഹാബ് തങ്ങള് (സെക്രട്ടറി, കേരള സംസ്ഥാന ജംഇയ്യതുല് ഉലമ), എച്ച്. ഷഹീര് മൗലവി (ജന. കണ്വീനര്, ജസ്റ്റിസ് ഫോര് മഅ്ദനി ഫോറം), അഡ്വ. കെ.പി. മുഹമ്മദ് (ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്), എസ്.എ. പുതിയവളപ്പില് (സംസ്ഥാന പ്രസിഡന്റ്, ഐ.എന്.എല്), ഡോ. ഫസല് ഗഫൂര് (സംസ്ഥാന പ്രസിഡന്റ്, എം.ഇ.എസ്), പൂന്തുറ സിറാജ് (വര്ക്കിങ് ചെയര്മാന്, പി.ഡി.പി), പി.ടി. മൊയ്തീന്കുട്ടി (ജന. സെക്രട്ടറി, എം.എസ്.എസ്), എം.കെ. അലി (ജനറല് സെക്രട്ടറി, മെക്ക), അഡ്വ. എ. പൂക്കുഞ്ഞ് (പ്രസിഡന്റ്, ജമാഅത്ത് കൗണ്സില്), കടക്കല് ജുനൈദ് (ജന. സെക്രട്ടറി, കെ.എം.വൈ.എഫ്) എന്നിവരാണ് അഭ്യര്ഥന നടത്തിയത്.

Tuesday, August 7, 2012
ഇഫ്താര് സംഗമം
ഇഫ്താര് സംഗമം
എടക്കാട്: എടക്കാട് സഫ സെന്ററില് നടന്ന ഇഫ്താര് സംഗമം കെ.കെ. നാരായണന് എം.എല്.എ ഉദ്ഘാടനം ചെയ്തു. എം.കെ. നൂറുദ്ദീന് റമദാന് സന്ദേശം നല്കി. കളത്തില് ബഷീര് അധ്യക്ഷത വഹിച്ചു. പ്രേമരാജന് എടക്കാട്, ജയരാജന് കടമ്പൂര്, പ്രഭാകരന് മാസ്റ്റര്, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവര് സംസാരിച്ചു.
സ്നേഹസംഗമം
സ്നേഹസംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര് സ്നേഹസംഗമം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില് ഇഫ്താര് സന്ദേശം നല്കി. പ്രസ്ഫോറം പ്രസിഡന്റ് എം.കെ. മനോഹരന്, ഗ്രന്ഥകാരന് കെ.സി. വര്ഗീസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം കെ.പി. ആദം കുട്ടി എന്നിവര് സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജൂറിയുടെ പ്രത്യേക പരാമര്ശത്തിന് അര്ഹനായ ‘ആദിമധ്യാന്തം’ സിനിമയില് അഭിനയിച്ച മാസ്റ്റര് പ്രിജിത്തിനെ ചടങ്ങില് അഭിനന്ദിച്ചു. ഏരിയ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. മുസദ്ദിഖ് സ്വാഗതവും കെ.കെ. ഖാലിദ് നന്ദിയും പറഞ്ഞു.
ഇഫ്താര് സംഗമം
ഇഫ്താര് സംഗമം
പാടിയോട്ടുചാല്: ജമാഅത്തെ ഇസ്ലാമി പാടിയോട്ടുചാല് ഹല്ഖയുടെ ആഭിമുഖ്യത്തില് ടൗണ് നന്മ സാംസ്കാരിക കേന്ദ്രം ഓഫിസില് ഇഫ്താര് സംഗമം നടത്തി. സംഗമത്തില് ‘റമദാന് സന്ദേശം’ എന്ന വിഷയത്തില് ജമാല് കടന്നപ്പള്ളി ക്ളാസെടുത്തു. ശിഹാബ് അരവഞ്ചാല് സ്വാഗതം പറഞ്ഞു.
ഇഫ്താര് സംഗമം
ഇഫ്താര് സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് ഹല്ഖ ഇഫ്താര് സംഗമം സംഘടിപ്പിച്ചു. പുഴാതി പഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നാസിം സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി റമദാന് സന്ദേശം നല്കി. കാടന് ബാലകൃഷ്ണന്, ശിവദാസന്, പള്ളിപ്രം പ്രസന്നന്, അഡ്വ. അഹമ്മദ് മാണിയൂര്, പി.എ. സിദ്ദീഖ് എന്നിവര് സംസാരിച്ചു. പി.വി. സക്കീര്ഹുസൈന് സ്വാഗതവും സി.പി. മുഹമ്മദ് മുര്ഷിദ് നന്ദിയും പറഞ്ഞു.
ഇഫ്താര് സംഗമം
ഇഫ്താര് സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര് സംഗമം സ്നേഹവിരുന്നായി മാറി. സഫ സെന്ററില് നടന്ന സംഗമം ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന് ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നഹാസ് മാള ഇഫ്താര് സന്ദേശം നല്കി. ബി.ജെ.പി ജില്ലാ നേതാവ് യു.ടി. ജയന്ത്, മുസ്ലിംലീഗ് ധര്മടം മണ്ഡലം പ്രസിഡന്റ് എന്.കെ. റഫീഖ് മാസ്റ്റര്, ചാലോടന് രാജീവന്, സോഷ്യലിസ്റ്റ് ജനതാദള് നേതാവ് കെ.വി. കോരന്, ചക്കരക്കല്ല് പ്രസ്ഫോറം പ്രസിഡന്റ് എ.കെ. സുരേന്ദ്രന്, എം.വി. അനില്കുമാര് എന്നിവര് സംസാരിച്ചു.
ഡോ. ജനാര്ദനന്, വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കരക്കല്ല് യൂനിറ്റ് പ്രസിഡന്റ് കെ. പ്രദീപന്, സെക്രട്ടറി ശൗക്കത്തലി, ജമാഅത്തെ ഇസ്ലാമി കണ്ണൂര് ഏരിയാ വൈസ് പ്രസിഡന്റ് ഇ. അബ്ദുല് സലാം എന്നിവര് പങ്കെടുത്തു. ഡോ. കെ.പി. അബ്ദുല് ഗഫൂര് സ്വാഗതവും എം. മൊയ്തീന്കുട്ടി നന്ദിയും പറഞ്ഞു.

റമദാന് സൗഹൃദ സംഗമം
റമദാന് സൗഹൃദ സംഗമം
ചേലേരി: ചേലേരിമുക്ക് അലിഫ് ചരിറ്റബിള് ട്രസ്റ്റിന്െറ ആഭിമുഖ്യതില് അലിഫ് സെന്ററില് റമദാന് സൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത ഭഗവത്ഗീത പ്രഭാഷകന് ശ്രീ: രാമചന്ദ്രന് മാസ്റ്റര്, ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയാ പ്രസിഡന്റ് വി.എന്. ഹാരിസ് എന്നിവര് സംസാരിച്ചു. അലിഫ് ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് അബ്ദുല് ജബ്ബാര് മാസ്റ്റര് അധ്യക്ഷത വഹിച്ചു. കെ.സി. ഹാരിസ് സ്വാഗതം പറഞ്ഞു. നാട്ടലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര് സൗഹൃദ സംഗമത്തിലും തുടര്ന്ന് നടന്ന ഇഫ്താറിലും പങ്കെടുത്തു.
Monday, August 6, 2012
ഇഫ്താര് സംഗമം
ഇഫ്താര് സംഗമം
പെരിങ്ങത്തൂര്: കരിയാട് മലര്വാടിയില് കാരുണ്യ സെന്റര് നടത്തിയ ഇഫ്താര് സംഗമം കേരള ഡയലോഗ് സെന്റര് സെക്രട്ടറി ജി.കെ. എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ഹമീദ് കരിയാട്, പട്ട്യേരി കുഞ്ഞികൃഷ്ണന് അടിയോടി, കെ. അബൂബക്കര് മാസ്റ്റര്, ടി.എം. ബാബുരാജ്, കോടൂര് ബാലന്, പി. മുഹമ്മദ്, കെ.കെ. രവീന്ദ്രന് മാസ്റ്റര്, സി.വി. നാണു, സി.കെ. രവിശങ്കരന്, ഭരതന് മാസ്റ്റര്, എം.ടി.കെ. ബാബു, പി.കെ. രാജന്, പി.കെ. ഗോപാലകൃഷ്ണന് എന്നിവര് സംസാരിച്ചു. നാസര് മാസ്റ്റര് സ്വാഗതവും കെ.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
യൂത്ത് മീറ്റ്
യൂത്ത് മീറ്റ്
കണ്ണൂര്: ‘കരുണയുള്ള യുവത സമൂഹത്തിന്െറ പ്രാര്ഥന’ എന്ന മുസ്ലിം യൂത്ത്ലീഗ് കാമ്പയിനിന്െറ ഭാഗമായി കണ്ണൂര് നിയോജകമണ്ഡലം കമ്മിറ്റി ത്യാഗസ്മരണ യൂത്ത് മീറ്റും ഇഫ്താറും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. താഹിര് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീന് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര് മണ്ഡലം മുസ്ലിംലീഗ് ജനറല് സെക്രട്ടറി എം.പി. മുഹമ്മദലി, കണ്ണൂര് മുനിസിപ്പല് വൈസ് ചെയര്മാന് സി. സമീര്, മുസ്ലിഹ് മഠത്തില്, അബ്ദുസ്സലാം സഖാഫി, ടി.കെ. നൗഷാദ് എന്നിവര് സംസാരിച്ചു. അഷ്റഫ് കാഞ്ഞിരോട് സ്വാഗതവും ഫസലുറഹ്മാന് പുറത്തീല് നന്ദിയും പറഞ്ഞു.
Sunday, August 5, 2012
കാഞ്ഞിരോട് കൂട്ടം ഇഫ്താര് സംഗമം
"കാഞ്ഞിരോട് കൂട്ടം"
ഇഫ്താര് സംഗമം
ഷാര്ജ അല് നഹദ യില് വെച്ച് "കാഞ്ഞിരോട് കൂട്ടം" ഇഫ്താര് സംഗമം നടന്നു. പരിപാടിയില് കാഞ്ഞിരോട് മഹല്ലിലെ പ്രവാസി കുടുംബങ്ങള് അടക്കം നൂറ്റമ്പതോളം പേര് പങ്കെടുത്തു. ദുബായ്, അബുദാബി, അജ്മാന് തുടങ്ങി യു എ ഇ ലെ എല്ലാ എമിരേറ്റുകളില് നിന്നുമുള്ള മഹല്ല് നിവാസികളാല് സദസ്സ് സമ്പന്നമായിരുന്നു. കൂട്ടം പ്രസിഡണ്ട് ഷമീര് എം പി അധ്യക്ഷത വഹിച്ചു, കൂട്ടം സെക്രടറി ഷഹീന് കുടുക്കിമെട്ട കൂട്ടത്തെ സദസ്സിനു പരിജയപ്പെടുത്തി. അധിതിയായി എത്തിയ ബഹു. ഇര്ഷാദ് ഫൈസി അവര്കള് മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ കബീര് അസ്അദി, കൂട്ടം അഡ്വസരി അംഗം അബ്ദുല് സലാം കാഞ്ഞിരോട് എനനിവര് ആശംസാ പ്രസംഗങ്ങള് നടത്തി.
KIDS MALL
കിഡ്സ്മാള്
ഉദ്ഘാടനം; സ്കൂള്
ലീഡര്മാര്ക്ക് ആദരം
ഉദ്ഘാടനം; സ്കൂള്
ലീഡര്മാര്ക്ക് ആദരം
കണ്ണൂര്: കണ്ണൂര് താവക്കര ബസ്സ്റ്റാന്ഡില് ഞായറാഴ്ച രാവിലെ പത്തിന് പുതുതായി ആരംഭിക്കുന്ന കുട്ടികളുടെ ഷോറൂമായ കിഡ്സ്മാളിന്െറ ഉദ്ഘാടനം പുതുമയാര്ന്ന രൂപത്തില്.
ന്യൂബോണ് മുതല് 12 വയസ്സുവരെയുള്ള കുട്ടികളുടെ റെഡിമെയ്ഡ് ഉടുപ്പുകള്, വിവിധ ന്യൂബോണ് ഐറ്റംസ് തുടങ്ങിയവ അടങ്ങിയ ഷോറൂമിന്െറ ഉദ്ഘാടനം കണ്ണൂരിലെ സെന്റ് മൈക്കിള്സ്, സെന്റ് തെരേസാസ്, റിംസ് ഇന്റര്നാഷനല്, ദീനുല് ഇസ്ലാം സഭ, എസ്.എന് വിദ്യാമന്ദിര്, ഉറുസുലൈന്, കാഞ്ഞിരോട് അല്ഹുദ, കെ.എം.ജെ തുടങ്ങിയ സ്കൂളുകളിലെ ലീഡര്മാര് സംയുക്തമായി നിര്വഹിക്കും.

ആക്രമണം രാഷ്ട്രീയത്തിന് വെല്ലുവിളി -വെല്ഫെയര് പാര്ട്ടി
ജില്ലയിലെ ആക്രമണം രാഷ്ട്രീയത്തിന്
വെല്ലുവിളി -വെല്ഫെയര് പാര്ട്ടി
വെല്ലുവിളി -വെല്ഫെയര് പാര്ട്ടി
കണ്ണൂര്: ജില്ലയില് അരങ്ങേറിക്കൊണ്ടിരിക്കുന്ന ആക്രമണ സംഭവങ്ങള് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കടുത്ത വെല്ലുവിളിയാണെന്ന് വെല്ഫെയര് പാര്ട്ടി ജില്ലാ പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന് കൂടാളി അഭിപ്രായപ്പെട്ടു. വെല്ഫെയര് പാര്ട്ടി ജില്ലാ ആസ്ഥാനത്ത് നടന്ന പ്രചാരണ മാഗസിന് പ്രകാശന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമുതല് നശിപ്പിക്കലും ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്തുംവിധം അന്യായമായ ഹര്ത്താലും ആക്രമണവും രാഷ്ട്രീയ പ്രവര്ത്തനത്തിന് ചേര്ന്നതല്ളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല് സെക്രട്ടറി പി.എ. അബ്ദുല് ഹഖീം ജില്ലാ ട്രഷറര് വി.കെ. ഖാലിദിന് നല്കി പത്രിക പ്രകാശനം ചെയ്തു. ജില്ലാ ജനറല് സെക്രട്ടറി അഡ്വ. കെ.എല്. അബ്ദുല് സലാം സ്വാഗതവും വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന് നന്ദിയും പറഞ്ഞു.
സഹൂലത് ജേണല് പ്രകാശനം ചെയ്തു
സഹൂലത് ജേണല് പ്രകാശനം ചെയ്തു
ന്യൂദല്ഹി: പലിശരഹിത മൈക്രോ ഫിനാന്സ് സ്ഥാപനങ്ങള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് സഹൂലത് ജേണല് എന്നപേരില് പുതിയ പ്രസിദ്ധീകരണം പുറത്തിറക്കി. സഹൂലത് മൈക്രോ ഫിനാന്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് പുറത്തിറക്കിയ ജേണലിന്െറ പ്രകാശനകര്മം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര് മൗലാന സയ്യിദ് ജലാലുദ്ദീന് ഉമരി ന്യൂദല്ഹിയില് നിര്വഹിച്ചു.
ജേണലിന്െറ ലക്ഷ്യങ്ങളെക്കുറിച്ച് ചീഫ് എഡിറ്റര് ഡോ. ഒൗസാഫ് അഹ്മദ് ചടങ്ങില് വിശദീകരിച്ചു. ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പശ്ചിമേഷ്യന് പഠന വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ജാവേദ് ഖാന്, മില്ലി ഗസറ്റ് ചീഫ് എഡിറ്റര് ഡോ. സഫറുല് ഇസ്ലാംഖാന്, ജേണലിന്െറ അന്താരാഷ്ട്ര ഉപദേശക സമിതി അംഗം ഡോ. വഖാര് അന്വര്, സഹൂലത് മൈക്രോ ഫിനാന്സ് സൊസൈറ്റി വൈസ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ അര്ഷാദ് അജ്മല് എന്നിവര് സംസാരിച്ചു. സഹൂലത് മൈക്രോ ഫിനാന്സ് സൊസൈറ്റിയിലെ ഉസാമ ഖാന് നന്ദി പറഞ്ഞു.

Subscribe to:
Posts (Atom)