ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 3, 2011

ZAKATH CELL


JAMA’AT-E-ISLAMI HIND
KARKUN HALQAH
P.O. KANHIRODE, KANNUR-670592
മാന്യ സഹോദരങ്ങളെ അസ്സലാമുഅലൈക്കും
സര്വശക്തനായ അല്ലാഹു നമുക്ക് ക്ഷേമം നല്കുമാറാകട്ടെ

   
വര്ഷങ്ങളായി ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്ഖയുടെ കീഴില്‍  നടത്തിവരുന്ന റിലീഫ് ^ സകാത്ത് സംഭരണവും വിതരണവും വര്ഷവും നടത്തുവാന്ഉദ്ദേശിക്കുന്നു. അതിന് സര്വശക്തന്അനുഗ്രഹിക്കുമാറാകട്ടെ.
   
നമ്മുടെ സമൂഹത്തിന്റെ സാമ്പത്തികാവസ്ഥ താരതമ്യേനമെച്ചപ്പെട്ട കാലത്തും അവശതയനുഭവിക്കുന്ന ധാരാളം ആളുകള്നമ്മുടെ നാട്ടിലുണ്ട്. പുറത്ത് പറയാന്മടിക്കുന്നവരും നിര്ബന്ധിതാവസ്ഥയില്പ്രശ്നങ്ങള്നിരത്തിവെച്ച് സഹായം ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ കഷ്ടപ്പാടുകള്സൂക്ഷ്മമായി വിശകലനം ചെയ്ത് കഴിയാവുന്ന റിലീഫ്പ്രവര്ത്തനം വര്ഷം മുഴുവന്നടത്തുന്നതിന് പുറമെ റമദാന്മാസം പാവപ്പെട്ടവരെ കണ്ടെത്തി ഭഷണക്കിറ്റ് അവരുടെ വീടുകളില്എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. 'ജനസേവനം ഏറ്റവും മികച്ച ദൈവാരാധന' എന്ന വിശ്വാസത്താല്ആവേശം കൊണ്ട് പരിശുദ്ധ റമദാനില്താങ്കളെപോലുള്ളവര്ഞങ്ങളെ ഏല്പിക്കുന്ന സകാത്ത് വിഹിതവും റിലീഫ് സംഭാവനകളുമാണ് ഞങ്ങളുടെ ഈപ്രവര്ത്തനങ്ങള്ക്കുള്ള ഏക ആശ്രയം.പട്ടിണിയകറ്റാനും ചികിത്സാവശ്യങ്ങള്ക്കും കുട്ടികളുടെ വിദ്യഭ്യാസത്തിനും ഭവന നിര്മാണത്തിനും സ്വയം തൊഴില്കണ്ടെത്തല്തുടങ്ങിയ പല മേഖലകളിലും പാവപ്പെട്ടവര്ക്ക് ഒരു കൈത്താങ്ങ് ആകുവാന്ഞങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്. നടപ്പ് വര്ഷം 69,000 രൂപ പലിശ രഹിത വായ്പ നല്കുവാനും കഴിഞ്ഞിട്ടുണ്ട്.
   
സംരംഭം വിജയിപ്പിക്കാന്താങ്കളുടെ സകാത്ത് വിഹിതവും റിലീഫ് ഫണ്ടിലേക്ക് വിലയേറിയ സംഭാവനയും അയച്ചുതന്ന് സഹകരിക്കണമെന്ന് ദീനിന്റെ പേരില്അഭ്യര്ത്ഥിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാസദുദ്ദേശങ്ങളും അര്ഹമായ പ്രതിഫലം നല്കി  അനുഹ്രിക്കുമാറാകട്ടെ .
കഴിഞ്ഞ വര്ഷത്തെ കണക്കുകള്താഴെ കൊടുക്കുന്നു.
റിലീഫ് ചെലവ്
1.
റമദാനില്‍ 90 പേര്ക്ക് ഭക്ഷണക്കിറ്റ്    36,470
2.
എട്ട് പേര്ക്ക് മാസാന്ത റേഷന്‍     1,10,000
3.
പലിശ രഹിത നിധിയിലേക്ക്     15,000
4.
വിദ്യാഭ്യാസ സഹായം   3,000
            
ആകെ                1,64,470

             2010
ലെ വരവ്                                                     1,43,798
            
കമ്മി                                                                       20,672
            
ആകെ                                                                    1,64,470


സകാത്ത് ചെലവ്
1.
ഏഴ് പേര്ക്ക് വീട് നിര്മാണത്തിന്              56,500
2.
മൂന്ന് പേര്ക്ക് കടം നിവാരണത്തിന്           22,000
3.
മൂന്ന് പേര്ക്ക് മാസാന്ത റേഷന്‍                  13,000
4.
മൂന്ന് പേര്ക്ക് ചികിത്സ                              9,000
5.
ഒരാള്ക്ക് ജോലിയാവശ്യത്തിന്                   5,000
6.
റമദാനില്‍ 5 ജീവനക്കാര്ക്ക് പുതുവസ്ത്രം        3,750
7.
സ്ഥിരം ഫണ്ടിലേക്ക് കൊടുത്തത്               44,250
            
ആകെ                                         1,53,500
2010
ലെ വരവ്                                        1,53,500


P.S:
മേല്കൊടുത്ത കണക്കുകളില്ഉള്പ്പെടുത്താത്ത ഒരു വീട്ടിന്റെ നിര്മാണം കഴിഞ്ഞ രണ്ടു വര്ഷമായി നടന്നു വരുന്നു. വെള്ളപ്പൊക്കത്തില്വീട് തകര്ന്ന ഒരു പാവപ്പെട്ട കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ പണി 75% പൂര്ത്തിയായി. റമദാന്കഴിഞ്ഞ ഉടനെ താക്കോല്ദാന കര്മ്മം നടക്കുന്നതാണ്. (ഇന്ശാ അല്ലാഹ്)

പ്രാര്ഥനയേടെ,
അഹ്മദ് പാറക്കല്
നാസിം, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്


Contact NOs:
Kerala:  C. Ahmed Master, 9497 146 130,
T. Ahmed Master,  9447 690 530
CHENNAI: P.P Ashraf, 9444 224 580
QATAR: Thasneem, 97455535664
U.A.E: Shaheen P.P, 971551058965
K.S.A: Abulla Mukkanni:  966502931152
KUWAIT: Shajir P.C,
00965 55298031

OMAN:  Mushtaq,   96899593930

No comments:

Post a Comment

Thanks