ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 1, 2012

WANTED


HEADMASTER WANTED


SOLIDARITY


NORKA

 

ബീക്കുട്ടി

 ബീക്കുട്ടി
കുടുക്കിമൊട്ട ദാറുസ്സലാമില്‍  കല്ലില്‍ പുതിയപുരയില്‍ ബീക്കുട്ടി (72) നിര്യാതയായി.
ഭര്‍ത്താവ്: കൊമ്പന്‍ മമ്മു ഹാജി. 
മക്കള്‍: സി.പി. അബ്ദുല്ലക്കുട്ടി (മെമ്പര്‍, കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി), മൊയ്തു (മസ്കത്ത്), സുബൈദ, റഫീഖ്, ഫഹദ് (ഇരുവരും മസ്കത്ത്). 
മരുമക്കള്‍: മുഹമ്മദലി (മസ്കത്ത്), പി.പി. സുഹറ, തസ്നി, സുഹറ, തസ്നി. 
സഹോദരങ്ങള്‍: നബീസു, പരേതരായ ആയിസു, കൈച്ചു, കുഞ്ഞിപ്പാത്തുമ്മ, മൊയ്തീന്‍, കുട്ട്യേലി, ഹസ്സന്‍കുട്ടി, മഹമൂദ്.

SALE


MADHYAMAM WEEKLY


WANTED


PRABODHANAM WEEKLY


ഖുര്‍ആന്‍ പാരായണ മത്സരം

ഖുര്‍ആന്‍ പാരായണ മത്സരം
തലശ്ശേരി: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ തലശ്ശേരി ഏരിയ പ്രൈമറി തല മത്സരം ഒക്ടോബര്‍ രണ്ടിനു രാവിലെ 10 മണിക്ക് തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നടക്കും. 15 മുതല്‍ 30 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് മത്സരം. താല്‍പര്യമുള്ളവര്‍ 9656675150 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ചിത്രരചനാ മത്സരം

ചിത്രരചനാ മത്സരം
പഴയങ്ങാടി: മലര്‍വാടി ബാലസംഘം സംസ്ഥാനതലത്തില്‍ നടത്തുന്ന ബാലചിത്രരചനാ മത്സരത്തിന്‍െറ ഭാഗമായി മാടായി ഏരിയയുടെ നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്.എസ് മാടായി, ജി.എം.യു.പി സ്കൂള്‍ പെരുമ്പ എന്നീ കേന്ദ്രങ്ങളില്‍ മത്സരം നടത്തും. എല്‍.കെ.ജി മുതല്‍ രണ്ടാംക്ളാസ് വരെ ക്രയോണ്‍ കളറിങ്ങും മൂന്നാം ക്ളാസ് മുതല്‍ ഏഴാം ക്ളാസ് വരെ വാട്ടര്‍ കളറിങ്ങുമാണ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ മത്സരകേന്ദ്രത്തില്‍ എത്തേണ്ടതാണ്. ഫോണ്‍: 9562881702, 9995307200.

‘കുടുംബബന്ധം തകരുന്നത് സാമൂഹിക വെല്ലുവിളി’


‘കുടുംബബന്ധം തകരുന്നത്
സാമൂഹിക വെല്ലുവിളി’
പഴയങ്ങാടി: കുടുംബത്തില്‍ ലഭിക്കുന്നതെല്ലാം മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന മുതലാളിത്ത ആശയം സര്‍ഗാത്മകമായ സാമൂഹിക ബന്ധങ്ങള്‍ക്ക് നേരെയുള്ള കടുത്തവെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി മാടായി എരിയാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബഘടനയുടെ തകര്‍ച്ചയാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അശാന്തിയും വ്യാപിക്കാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ പശ്ചാത്യര്‍ പോലും തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് കുടുംബ ബന്ധങ്ങളുടെ മനശ്ശാസ്ത്രം എന്ന വിഷയത്തില്‍ ക്ളാസെടുത്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സമാപന പ്രഭാഷണം നടത്തി. വി.കെ. നദീര്‍ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.

സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണം

 
 സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം
നേരിടണം- വി.ടി. അബ്ദുല്ലക്കോയ
കണ്ണൂര്‍: സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ. ‘ഇസ്ലാമിക പ്രസ്ഥാനം പുതിയ നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെതിരെ സാമ്രാജ്യത്വം നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ലൗ ജിഹാദ്, ലെറ്റര്‍ ബോംബ് സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. വംശഹത്യയുടെ പേരില്‍ ഗുജറാത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ച അവസരത്തിലാണ് ബംഗളൂരുവില്‍ മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റ്. സംഘ് പരിവാറിനെതിരായ വിധി നിസാരവത്കരിക്കാനാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ഇറാഖിനെതിരെ സാമ്രാജ്യത്വം നടപ്പാക്കിയതും ഇതേ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സംബന്ധിച്ചു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും വൈസ്പ്രസിഡന്‍റ് അബ്ദുസലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കേരളം പിന്തുണച്ചാല്‍ കൂടങ്കുളം സമരം വിജയിക്കും -എസ്.പി. ഉദയകുമാര്‍

 കേരളം പിന്തുണച്ചാല്‍ കൂടങ്കുളം സമരം
വിജയിക്കും -എസ്.പി. ഉദയകുമാര്‍
കൂടങ്കുളം: കേരളത്തിലെ ജനങ്ങള്‍ പിന്തുണച്ചാല്‍ കൂടങ്കുളം സമരം വിജയിക്കുമെന്ന് കൂടങ്കുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍. പെരിങ്ങോമിലും ഭൂതത്താന്‍കെട്ടിലും ആണവ നിലയങ്ങളെ കെട്ടുകെട്ടിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. സോളിഡാരിറ്റി പത്രികയുടെ ഇംഗ്ളീഷ് പതിപ്പ് ഇടിന്തകരയിലെ സമരപ്പന്തലില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടങ്കുളം തമിഴ്നാടിന്‍െറ മാത്രം പ്രശ്നമല്ളെന്ന തിരിച്ചറിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ കൂടങ്കുളം ആണവവിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്. ദേശീയതലത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണവവിരുദ്ധ നിലപാട് സ്വീകക്കെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് ഭൂഷണമല്ല.
. കേരളത്തിലെ ജനകീയ സമരനേതാക്കളെയും സംഘടനകളെയും കൂട്ടായ്മകളെയും കൂടങ്കുളത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പത്രിക  മത്സ്യത്തൊഴിലാളി നേതാവ് ടി.പീറ്റര്‍ ഏറ്റുവാങ്ങി. കൂടങ്കുളം സമരസമിതി നേതാക്കളായ എന്‍.പുഷ്പരായന്‍, മുഖിലന്‍, കൂടങ്കുളം ആണവവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.സുബ്രഹ്മണ്യന്‍, മാഗ്ളിന്‍ പീറ്റര്‍, മില്‍ടണ്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.ഷാക്കിര്‍ വേളം, മീഡിയാസെക്രട്ടറി സി.എം.ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

സ്കോളര്‍ഷിപ്

ന്യൂനപക്ഷ വിഭാഗ പെണ്‍കുട്ടികള്‍ക്ക്
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് 
 മലപ്പുറം: ഉന്നത വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രതിനിധ്യം കുറവാണെന്ന സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് സി.എച്ച്. മുഹമ്മദ്കോയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.  സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് സ്റ്റൈപന്‍റും ലഭിക്കും. ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിവര്‍ഷം 4,000, പി.ജിക്കാര്‍ക്ക് 5,000, പ്രൊഫഷനല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് 6,000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപന്‍റ് ഒരു വര്‍ഷം പരമാവധി 12,000 രൂപയുമാണ് ലഭിക്കുക.
അപേക്ഷകര്‍ കേരളത്തില്‍ പഠിക്കുന്നവരും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുളളവരുമായിരിക്കണം. വാര്‍ഷിക കുടുംബവരുമാനം 4.5 ലക്ഷം രൂപയില്‍ കുറവാകണം. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബി എന്നിവയിലേതെങ്കിലുമൊന്നില്‍ എസ്.ബി അക്കൗണ്ടുണ്ടാവണം. ആദ്യവര്‍ഷ സ്കോളര്‍ഷിപ്പിനുളള വിജ്ഞാപനം നവമ്പറിലും സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് പുതുക്കാനുളള വിജ്ഞാപനം ജനുവരിയിലും പുറപ്പെടുവിക്കും. dcescholarship.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്ത് സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ് ലിങ്കിലൂടെ അപേക്ഷ നല്‍കാം.
 വിവരങ്ങള്‍ക്ക് 9446096580, 0471 - 2326580, 327202.
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വഖഫ് ബോര്‍ഡ്
സ്കോളര്‍ഷിപ്: അപേക്ഷാ തീയതി നീട്ടി
കൊച്ചി: ബി.ടെക്, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്സി നഴ്സിങ്  കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക്  സംസ്ഥാന  വഖഫ് ബോര്‍ഡ് നല്‍കുന്ന ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 20 വരെ നീട്ടി.
പ്ളസ് ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ അല്ളെങ്കില്‍ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ളതും കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം www.keralastatewakfboard.in വെബ്സൈറ്റില്‍നിന്നും എറണാകുളം ഹെഡ് ഓഫിസില്‍നിന്ന് നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി-17  വിലാസത്തില്‍  ഒക്ടോബര്‍ 20ന് വൈകുന്നേരം അഞ്ചിനുള്ളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0484-2342485.
സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്:
സിജി-യെസ് ഇന്ത്യാ പരിശീലന പദ്ധതി
കോഴിക്കോട്: കേരള പബ്ളിക് സര്‍വീസ് കമീഷന്‍ നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷക്ക് ഉദ്യോഗാര്‍ഥികളെ തയാറാക്കുന്നതിന് സിജിയും യെസ് ഇന്ത്യയും സംയുക്തമായി വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം കേന്ദ്രങ്ങളില്‍ റെസിഡന്‍ഷ്യല്‍ കോച്ചിങ്ങും മലബാറിലെ വിവിധ ജില്ലകളില്‍ റെഗുലര്‍, ഹോളിഡേ ബാച്ചുകളും സംഘടിപ്പിക്കുന്നതാണ്. എന്‍ട്രന്‍സ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശം നല്‍കുക. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 7000 രൂപ വരെ സ്റ്റൈപന്‍ഡ് ലഭിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് ഞായറാഴ്ച രാവിലെ 10ന് കോഴിക്കോട് സിജി കാമ്പസില്‍ പ്രവേശ പരീക്ഷക്കായി എത്തിച്ചേരേണ്ടതാണ്.
പദ്ധതിയുടെ ഭാഗമായി മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ബോധവത്കരണ ക്ളാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  ഉദ്യോഗാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികളും പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളും 9744222259, 0495 4060251.

Sunday, September 30, 2012

MALARVADY MONTHLY


KHURBANI 2012


ELECTION


ഖുര്‍ആന്‍ പാരായണ ക്ളാസ്

ഖുര്‍ആന്‍ പാരായണ ക്ളാസ്
തലശ്ശേരി: ജി.ഐ.ഒ സംസ്ഥാന തലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ചൊക്ളി ഏരിയ പ്രൈമറി തല മത്സരം ഒക്ടോബര്‍ രണ്ടിന് പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ നടക്കും. 15 മുതല്‍ 30 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് മത്സരം. വിജയികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പര്യമുള്ളവര്‍ 8129604080 എന്ന നമ്പറില്‍ ബന്ധപ്പെടണം.

മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സരം

മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സരം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം അഖില കേരള ചിത്രരചനാ മത്സരം 2012 ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447888489, 9946674640 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അറിയിച്ചു.

എസ്.ഐ.ഒ ടേബിള്‍ടോക് നടത്തി

‘സ്വാശ്രയ വിദ്യാഭ്യാസവും
സംവരണവും’; എസ്.ഐ.ഒ
ടേബിള്‍ടോക് നടത്തി
കണ്ണൂര്‍: സ്വാശ്രയ വിദ്യാഭ്യാസവും സംവരണവും എന്ന വിഷയത്തെക്കുറിച്ച് എസ്.ഐ.ഒ ടേബിള്‍ടോക് നടത്തി. ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്‍റ് കെ.കെ. കൊച്ച്, എം.ഇ.സി.എ സംസ്ഥാന പ്രസിഡന്‍റ് ഹമീദ്കുട്ടി, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി അബ്ദുറസാഖ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജസീം പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന അസി. സെക്രട്ടറി അനസ് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം സ്വാഗതവും ആഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം

 
 കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ
നയങ്ങള്‍ക്കെതിരെ കഞ്ഞിവെപ്പ് സമരം
കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്‍പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ തെരുവില്‍ കഞ്ഞിവെച്ച് കുടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. പാവപ്പെട്ടവന്‍െറ അവകാശങ്ങളും സ്വാതന്ത്ര്യവും കവരുന്നതിനുള്ള താക്കീതുകൂടിയായി ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ നടന്ന സമരം. പാത്രങ്ങളും ഗ്യാസ് സിലിണ്ടറുകളും ചുമന്നാണ് ഹെഡ് പോസ്റ്റോഫിസിനു മുന്നിലത്തെിയത്. തുടര്‍ന്ന്, സമരസൂചകമായി കഞ്ഞി പാകം ചെയ്ത് കഴിച്ചു. സമരവും ധര്‍ണയും ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, ഫര്‍മീസ്, മോഹനന്‍, എന്‍.എം. ശഫീഖ്, മധു, സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള നിയമ പോരാട്ടം തുടരും- ടി. ആരിഫലി

 പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള
നിയമ പോരാട്ടം തുടരും- ടി. ആരിഫലി
കൊച്ചി: രാജ്യത്ത് പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനത്തിന് അനുവാദം നേടിയെടുക്കാനുള്ള നിയമപോരാട്ടം തുടരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി പറഞ്ഞു. കൊച്ചി കേന്ദ്രമായുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ്സ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡിന്‍െറ (എ.ഐ.സി.എല്‍) വാര്‍ഷിക ജനറല്‍ ബോഡിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
എ.ഐ.സി.എല്ലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നിയമ യുദ്ധത്തിലാണിപ്പോള്‍. ഇസ്ലാമിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം ലഭ്യമാക്കാനുള്ള വലിയ ചുമതലയാണ് എ. ഐ.സി.എല്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഇസ്ലാമിക നിയമ വ്യവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് തയാറാകാനാവില്ല. മുംബൈ ഹൈകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പലിശ രഹിത ഇസ്ലാമിക സാമ്പത്തിക ക്രമം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ചര്‍ച്ചകളിലൊക്കെ എ.ഐ.സി.എല്‍ പരാമര്‍ശിക്കപ്പെടുകയും പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ശരീഅത്ത് ബോര്‍ഡിന്‍െറ നിയന്ത്രണത്തില്‍ നടത്തുന്ന രാജ്യത്തെ ഏക സ്ഥാപനം എന്ന നിലയിലാണ് ഈ ചര്‍ച്ചകള്‍ വരുന്നത്. ഗുജറാത്തിലെ യൂനിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ പോലും ഇക്കാര്യം ചര്‍ച്ചാവിഷയമായി.
രാജ്യത്തെ മുസ്ലിം സമൂഹത്തില്‍ കെട്ടിക്കിടക്കുന്ന പണം പശ്ചാത്തല വികസനമടക്കമുള്ള കാര്യങ്ങളിലേക്ക് കൊണ്ടുവരണമെന്ന് സര്‍ക്കാറും ആഗ്രഹിക്കുന്നുണ്ട്.  ബ്യൂറോക്രസിയാണ് പ്രധാന തടസ്സം.
വിദേശത്ത് അധ്വാനിച്ച് കൊണ്ടുവരുന്ന പണം നമ്മുടെ രാജ്യത്തിന്‍െറ വികസന സംരംഭങ്ങളില്‍ വിനിയോഗിക്കപ്പെടണമെന്നത് ജനങ്ങളുടെ കൂടി ആഗ്രഹവുമാണ്.
ഇതിന് തടസ്സം നില്‍ക്കുന്നവരെ കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമവും തുടരുന്നുണ്ടെന്ന് അമീര്‍ വ്യക്തമാക്കി.
എ.ഐ.സി.എല്‍ ചെയര്‍മാന്‍ എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി തന്‍വീര്‍ മുഹ്യിദ്ദീന്‍ കണക്ക് അവതരിപ്പിച്ചു.
മാനേജിങ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍ സ്വാഗതവും ഡയറക്ടര്‍ സി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Saturday, September 29, 2012

SPEECH


MEDIAONE


SOLIDARITY




ജമാഅത്തെ ഇസ്ലാമി പ്രഭാഷണം നാളെ

ജമാഅത്തെ ഇസ്ലാമി
പ്രഭാഷണം നാളെ
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങളുടെ പ്രഭാഷണം ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഏരിയാ പ്രസിഡന്‍റ് ഹനീഫ് മാസ്റ്റര്‍ അറിയിച്ചു.

ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് ഇന്ന്

ഡീസല്‍ വിലവര്‍ധന: വെല്‍ഫെയര്‍ പാര്‍ട്ടി
ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച്  ഇന്ന്

കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്‍പന മേഖലയില്‍ വിദേശ ഭീമന്മാരെ കയറൂരിവിട്ടും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ട്രെയ്നിങ് സ്കൂളിന് സമീപം പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്തുനിന്നും മാര്‍ച്ച് ആരംഭിക്കും.

സോളിഡാരിറ്റി സംഘം കൂടങ്കുളത്ത്

 
 
 
 
 സമരത്തിന് ഐക്യദാര്‍ഢ്യവുമായി
സോളിഡാരിറ്റി സംഘം കൂടങ്കുളത്ത്
കണ്ണൂര്‍:  ആണവ നിലയത്തിനെതിരെ 410ാം ദിവസം സമരം നടത്തുന്ന കൂടങ്കുളം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും ആവേശവുമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സംഘം കൂടങ്കുളത്തത്തെി. സംഘം സമരനായകന്‍ ഉദയകുമാര്‍, മാഗ്ളിന്‍ പീറ്റര്‍, ഫാ. ജെ. സുരാജ്, പുഷ്പരായിന്‍ എന്നിവരുമായി സംസാരിച്ചു.
 സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ജില്ലാസമിതി അംഗം എം.ബി. മുഹമ്മദ് ഫൈസല്‍, പി. സുഹൈര്‍ ചാല, അബുഫിദല്‍ തുടങ്ങിയ പതിനേഴംഗ സംഘമാണ് സന്ദര്‍ശിച്ചത്. സമരപന്തലില്‍ ടി.പി. ഇല്യാസ്, കെ. ശമീം എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആന്‍ പാരായണ മത്സരം

ഖുര്‍ആന്‍ പാരായണ മത്സരം
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ഭാഗമായി കണ്ണൂര്‍ ഏരിയാതല മത്സരം ഒക്ടോബര്‍ രണ്ടിന് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9744708655, 9747255404.