ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 1, 2012

സ്കോളര്‍ഷിപ്

ന്യൂനപക്ഷ വിഭാഗ പെണ്‍കുട്ടികള്‍ക്ക്
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് 
 മലപ്പുറം: ഉന്നത വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രതിനിധ്യം കുറവാണെന്ന സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് സി.എച്ച്. മുഹമ്മദ്കോയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.  സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് സ്റ്റൈപന്‍റും ലഭിക്കും. ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിവര്‍ഷം 4,000, പി.ജിക്കാര്‍ക്ക് 5,000, പ്രൊഫഷനല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് 6,000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപന്‍റ് ഒരു വര്‍ഷം പരമാവധി 12,000 രൂപയുമാണ് ലഭിക്കുക.
അപേക്ഷകര്‍ കേരളത്തില്‍ പഠിക്കുന്നവരും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുളളവരുമായിരിക്കണം. വാര്‍ഷിക കുടുംബവരുമാനം 4.5 ലക്ഷം രൂപയില്‍ കുറവാകണം. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബി എന്നിവയിലേതെങ്കിലുമൊന്നില്‍ എസ്.ബി അക്കൗണ്ടുണ്ടാവണം. ആദ്യവര്‍ഷ സ്കോളര്‍ഷിപ്പിനുളള വിജ്ഞാപനം നവമ്പറിലും സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് പുതുക്കാനുളള വിജ്ഞാപനം ജനുവരിയിലും പുറപ്പെടുവിക്കും. dcescholarship.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്ത് സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ് ലിങ്കിലൂടെ അപേക്ഷ നല്‍കാം.
 വിവരങ്ങള്‍ക്ക് 9446096580, 0471 - 2326580, 327202.
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വഖഫ് ബോര്‍ഡ്
സ്കോളര്‍ഷിപ്: അപേക്ഷാ തീയതി നീട്ടി
കൊച്ചി: ബി.ടെക്, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്സി നഴ്സിങ്  കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക്  സംസ്ഥാന  വഖഫ് ബോര്‍ഡ് നല്‍കുന്ന ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 20 വരെ നീട്ടി.
പ്ളസ് ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ അല്ളെങ്കില്‍ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ളതും കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം www.keralastatewakfboard.in വെബ്സൈറ്റില്‍നിന്നും എറണാകുളം ഹെഡ് ഓഫിസില്‍നിന്ന് നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി-17  വിലാസത്തില്‍  ഒക്ടോബര്‍ 20ന് വൈകുന്നേരം അഞ്ചിനുള്ളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0484-2342485.
സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്:
സിജി-യെസ് ഇന്ത്യാ പരിശീലന പദ്ധതി
കോഴിക്കോട്: കേരള പബ്ളിക് സര്‍വീസ് കമീഷന്‍ നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷക്ക് ഉദ്യോഗാര്‍ഥികളെ തയാറാക്കുന്നതിന് സിജിയും യെസ് ഇന്ത്യയും സംയുക്തമായി വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം കേന്ദ്രങ്ങളില്‍ റെസിഡന്‍ഷ്യല്‍ കോച്ചിങ്ങും മലബാറിലെ വിവിധ ജില്ലകളില്‍ റെഗുലര്‍, ഹോളിഡേ ബാച്ചുകളും സംഘടിപ്പിക്കുന്നതാണ്. എന്‍ട്രന്‍സ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശം നല്‍കുക. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 7000 രൂപ വരെ സ്റ്റൈപന്‍ഡ് ലഭിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് ഞായറാഴ്ച രാവിലെ 10ന് കോഴിക്കോട് സിജി കാമ്പസില്‍ പ്രവേശ പരീക്ഷക്കായി എത്തിച്ചേരേണ്ടതാണ്.
പദ്ധതിയുടെ ഭാഗമായി മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ബോധവത്കരണ ക്ളാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  ഉദ്യോഗാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികളും പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളും 9744222259, 0495 4060251.

No comments:

Post a Comment

Thanks