കണ്ണൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് ആര്?
തദ്ദേശ തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമയ എസ്.ഡി.പി.ഐ അഞ്ചിടങ്ങളില്‍ വിജയിച്ചു കഴിഞ്ഞു. കണ്ണൂര്‍ നഗരസഭയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറയുടെ ജയം വിവാദമായിക്കഴിഞ്ഞു. എല്‍.ഡി.എഫ് പിന്തുണയോടെയാണ് ഇവിടെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വിജയിച്ചതെന്ന ആരോപണവുമായി ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീന തന്നെ രംഗത്തെത്തി. ഇന്നലെ വൈകീട്ട് ചില കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം കണ്ണൂര്‍ മീഡിയാ സെന്ററിലെത്തി അവര്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറയുകയും ചെയ്തു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറക്ക് 325 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹസിനക്ക് 290 ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീനക്ക് 169 വോട്ടുമാണ് ലഭിച്ചത്. ഖസാനക്കോട്ടയില്‍ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ആരോപണം. വോട്ടെടുപ്പ് ദിവസം ഉച്ചയോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നോട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ സഹായിക്കാനുമായിരുന്നുവെന്നാണ് ഷസീന ആരോപിക്കുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം രംഗത്ത് വന്ന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്വാധീന വലയത്തില്‍പ്പെട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഈ പ്രസ്താവനയുമായി രംഗത്ത് വന്നതെന്ന് സി.പി.ഐ.എം നേതാവ് എം.പ്രകാശന്‍ മാസ്റ്റര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സി.പി.ഐ.എമ്മിന് ശക്തിയുള്ള സ്ഥലമല്ല ഇത്. കഴിഞ്ഞ തവണ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ എല്‍.ഡി.എഫിനൊപ്പമില്ലെന്നിരിക്കെ എല്‍.ഡി.എഫ് വോട്ട് മറിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം ഖസാനക്കോട്ട ഐ.എന്‍.എല്‍ ശക്തി കേന്ദ്രമാണെന്നും ഇവിടെ എസ്.ഡി.പി.ഐക്ക് യു.ഡി.എഫാണ് വോട്ട് മറിച്ചിതെന്നും ഐ.എന്‍.എല്‍ സെക്യുലര്‍ നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കണ്ണൂരില്‍ എസ്.ഡി.പി.ഐയും ലീഗും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. മത്സരിച്ച 17 സീറ്റുകളിലും ലീഗിന് ജയിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. ഈ വസ്തുത മറച്ച് പിടിക്കാനാണ് ഇപ്പോള്‍ ലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ആരോപണമുന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി നേട്ടമുണ്ടാക്കിയതും എസ്.ഡി.പി.ഐ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അക്കൗണ്ട് തുറന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂരിലെ എസ്.ഡി.പി.ഐ ജയത്തെക്കുറിച്ച് വിവാദമുയരുന്നത്.
28-10-2010

No comments:
Post a Comment
Thanks