ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 17, 2012

എസ്. ഇര്‍ഷാദ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്

എസ്. ഇര്‍ഷാദ് S.I.O. സംസ്ഥാന പ്രസിഡന്‍റ്;
 സഫീര്‍ഷ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: 2013-2014 പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റായി എസ്. ഇര്‍ഷാദും ജനറല്‍ സെക്രട്ടറിയായി കെ.വി. മുഹമ്മദ് സഫീര്‍ഷയും  തെരഞ്ഞെടുക്കപ്പെട്ടു. കെ.പി. തൗഫീഖ് (സംഘടന), കെ.എസ്. നിസാര്‍ (കാമ്പസ്), കെ.കെ. അശ്റഫ് (പബ്ളിക് റിലേഷന്‍), എ. അനസ് (വിദ്യാഭ്യാസം), നഹാസ് മാള (സംവേദന വേദി), ജുമൈല്‍ കൊടിഞ്ഞി (ദീനീ മദാരിസ്),ഒ.കെ. ഫാരിസ് (ഹൈസ്കൂള്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി) എന്നിവര്‍ സെക്രട്ടറിമാരാണ്.
കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയായ എസ്. ഇര്‍ഷാദ് നിലവില്‍ ദേശീയ സെക്രട്ടറിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ് സഫീര്‍ഷ.
സംസ്ഥാന ആസ്ഥാനമായ വിദ്യാര്‍ഥി ഭവനില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി നേതൃത്വം നല്‍കി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks