വോട്ടര്‍ പട്ടിക വെബ്സൈറ്റില്‍ പരിശോധിക്കാം
നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികകളില്‍ പേരുണ്ടോയെന്ന് എല്ലാ വോട്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റില്‍ (ceo.kerala.gov.in) Roll search സംവിധാനത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. കോള്‍സെന്റര്‍ ഫോണ്‍ നമ്പറില്‍ 0471 3912344 നേരിട്ട് വിളിച്ച് അന്വേഷിച്ചാല്‍ വിവരം ലഭിക്കും. ജില്ലാ കലക്ടറേറ്റുകള്‍, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 'ടച്ച് സ്ക്രീന്‍' സംവിധാനത്തിലൂടെയും സ്വയം പരിശോധിക്കാം. ജില്ലാ കലക്ടറേറ്റുകളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും സൂക്ഷിച്ചിട്ടുള്ള അച്ചടിച്ച പട്ടികയും നേരിട്ട് പരിശോധിക്കാം. പേരില്ലെന്ന് കാണുന്ന പക്ഷം പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ നേരിട്ട് താലൂക്ക് ഓഫിസുകളിലോ സമര്‍പ്പിക്കാം.
No comments:
Post a Comment
Thanks