യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. താലൂക്ക് ഓഫിസിന്റെ ഗേറ്റ് തള്ളിത്തുറക്കാനുള്ള ശ്രമത്തില്‍നിന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതിനാല്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനക്കും പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് താലൂക്ക് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഇതിനിടെ വാഹനം തടയുന്നത് ചിത്രീകരിച്ച ചാനല്‍ ഫോട്ടോഗ്രാഫറെ ആക്രമിക്കാനും ചിലര്‍ തയാറായി.മാര്‍ച്ച് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ഖാദര്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.പി. താഹിര്‍ അധ്യക്ഷത വഹിച്ചു.
വി.പി. വമ്പന്‍, അബ്ദുല്‍കരീം ചേലേരി, എം.എ. കരീം, പി.പി. മഹമൂദ്, അഷ്റഫ് ബംഗാളി മുഹല്ല, എന്‍.കെ. റഫീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എ. സലീം സ്വാഗതം പറഞ്ഞു.

01-03-2011
No comments:
Post a Comment
Thanks