ഇംഗ്ലീഷ് ക്യാമ്പ്
കാഞ്ഞിരോട്: പൊതുവിദ്യാലയ വിദ്യാര്‍ഥികളെ ഇംഗ്ലീഷ് ഭാഷ കൈകാര്യംചെയ്യാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് സഹവാസക്യാമ്പിന് തുടക്കമായി.
മുണ്ടേരി പഞ്ചായത്തിലെ 200ഓളം വിദ്യാര്‍ഥികളുടെ രണ്ടുദിവസത്തെ ക്യാമ്പാണ് കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ ചൊവ്വാഴ്ച തുടങ്ങിയത്. ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന പഠനമാര്‍ഗങ്ങളാണ് ക്യാമ്പിലുണ്ടാവുകയെന്ന് ബ്ലോക് പ്രോജക്ട് ഓഫിസര്‍ ടി.കെ. സുരേഷ് ബാബു പറഞ്ഞു.
പ്രധാനാധ്യാപകന്‍ ജയപ്രകാശന്‍, കോഓഡിനേറ്റര്‍ പ്രസന്നകുമാരി, വാര്‍ഡംഗം ഫല്‍ഗുനന്‍, പി.ടി.എ പ്രസിഡന്റ് എം. കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks