സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി
നിര്‍മ്മാണ പ്രവൃത്തി നാളെ തുടങ്ങും
നിര്‍മ്മാണ പ്രവൃത്തി നാളെ തുടങ്ങും
മട്ടന്നൂര്‍: കുടിവെള്ളക്ഷാമം അതിരൂക്ഷമായി നേരിടുന്ന പുന്നാട് ലക്ഷംവീട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഞായറാഴ്ച തുടങ്ങും.
കോളനിയിലെ നാല്‍പതോളം വീട്ടുകാര്‍ക്ക് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കാലങ്ങളായി കോളനിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴും ഇവിടെയുള്ള കിണര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.
മുറവിളികള്‍ക്കൊന്നും പരിഹാരമില്ലാതെ കിടക്കുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതിയുമായി രംഗത്ത് വന്നത്. ഞായറാഴ്ച നിര്‍മ്മാണ പ്രവൃത്തിതുടങ്ങുന്ന പദ്ധതി മെയ് പകുതിയോടെ പൂര്‍ത്തീകരിച്ച് ജലവിതരണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സ്വകാര്യ വ്യക്തിയില്‍ നിന്നും സ്ഥലം വിലക്ക് വാങ്ങി പദ്ധതിക്കായുള്ള കിണര്‍ നിര്‍മ്മിച്ചുകഴിഞ്ഞു.
ഇവിടെ ടാങ്ക് പണിത് ഓരോവീടുകളിലേക്കും പ്രത്യേകം ടാപ്പ് പണിയുകയും ചെയ്യും. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് രണ്ടരലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി തയാറാക്കിയത്.
ഞായറാഴ്ച രാവിലെ ആറ് മണിക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
സോളിഡാരിറ്റി സേവന വിഭാഗം കണ്‍വീനര്‍ ടി.കെ. മുനീര്‍, കെ. സാദിഖ്, ടി.കെ. അസ്ലം, കെ. ഷാനിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുക.

No comments:
Post a Comment
Thanks