കുടുംബത്തിന്റെ മാനദണ്ഡം സമ്പത്തായി
മാറി- ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും മാനദണ്ഡം സമ്പത്തായി മാറിയെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന്. ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ടൌണ്‍ സ്ക്വയറില്‍ നടക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിശകലന പ്രഭാഷണ പരമ്പരയില്‍ 'ഖുര്‍ആനും സാമൂഹിക വ്യവസ്ഥയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറി- ശൈഖ് മുഹമ്മദ് കാരകുന്ന്
ആധുനിക നാഗരിക സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെയും കുടുംബത്തെപ്പോലും നാം കാണുന്നത്. വ്യക്തിക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമീപ്യവും സംരക്ഷണവും കിട്ടത്തക്കവിധമുള്ള ജീവിത വ്യവസ്ഥയാണ് ഇസ്ലാം നിര്‍ദേശിക്കുന്ന്. ആരാധനകളും ഈ കൂട്ടായ്മകളിലൂന്നിക്കൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ സാമൂഹിക വ്യവസ്ഥയുടെ വിവിധ വശങ്ങളിലേക്ക് ആവശ്യമായ നിയമങ്ങള്‍, ക്രമങ്ങള്‍, വിധികള്‍, വിലക്കുകള്‍, ചിട്ടകള്‍ എന്നിവ ഖുര്‍ആനിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. മാതാവ്, പിതാവ്, മറ്റു രക്ത ബന്ധങ്ങള്‍ എന്നിവ മനുഷ്യഹിതമായല്ല സംഭവിക്കുന്നത്. എന്നാല്‍, പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുള്ള അസാധാരണമായ സ്വാതന്ത്യ്രം ദൈവം മനുഷ്യനു നല്‍കി. ജീവിതത്തില്‍ എല്ലാം പങ്കിട്ടെടുക്കുന്ന ദിവ്യമായ, ആത്മീയമായ ഒന്നായിരിക്കണം കുടുംബബന്ധമെന്നാണ് ഖുര്‍ആന്‍ പറയുന്നത്^അദ്ദേഹം പറഞ്ഞു.
ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. അഡ്വ. ഒ. വി. ശ്രീനിവാസന്‍ ആസ്വാദന ഭാഷണം നടത്തി. കെ.എല്‍. അബ്ദുല്‍ സലാം സംസാരിച്ചു.
പരമ്പരയില്‍ ഇന്ന് 'ഖുര്‍ആനും സാമ്പത്തിക നീതിയും' എന്ന വിഷയത്തില്‍ പി.പി. അബ്ദുറഹ്മാന്‍ സംസാരിക്കും.
No comments:
Post a Comment
Thanks