പുന്നാട് കോളനിയില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
സോളിഡാരിറ്റി കുടിവെള്ള
പദ്ധതി നിര്‍മാണം തുടങ്ങി
പദ്ധതി നിര്‍മാണം തുടങ്ങി
മട്ടന്നൂര്‍: കുടിവെള്ളക്ഷാമം നേരിടുന്ന പുന്നാട് ലക്ഷംവീട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ കോളനിയില്‍ നടന്ന നിര്‍മാണ പ്രവൃത്തി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കോളനിയിലെ 40ഓളം വീട്ടുകാര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ചാലുകീറുന്ന പ്രവൃത്തിയാണ് ആദ്യദിനം ആരംഭിച്ചത്. ടാങ്ക്നിമാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വരുംദിവസങ്ങളില്‍ നടക്കും. മേയ് മാസത്തോടെ കോളനിയില്‍ കുടിവെള്ള വിതരണം നടത്താന്‍ കഴിയുന്ന വിധത്തിലാണ് പ്രവൃത്തികള്‍ നടത്തുക. ഞായറാഴ്ച ആരംഭിച്ച നിര്‍മാണ പ്രവൃത്തികളില്‍ കോളനിവാസികളും പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയാ ഓര്‍ഗനൈസര്‍ പി.സി. മുനീര്‍, കെ.വി. നിസാര്‍, നാസര്‍ പുന്നാട്, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയാ ഓര്‍ഗനൈസര്‍ പി.സി. മുനീര്‍, കെ.വി. നിസാര്‍, നാസര്‍ പുന്നാട്, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks