ബാലസംഘം യൂനിറ്റ് രൂപവത്കരിച്ചു
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘത്തിന്റെ എടയന്നൂര്‍ യൂനിറ്റ് രൂപവത്കരിച്ചു. സി.എച്ച്. മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ടി.കെ. അസ്ലം സംസാരിച്ചു. സാജിദ അസീസ് സമ്മാനം വിതരണം ചെയ്തു. മുഹമ്മദ് ഷഹീന്‍ സ്വാഗതവും ഫാത്തിമത്ത് തുബ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ഭാരവാഹികള്‍: ഹലിംഷ (പ്രസി.), ഷിനു റഫീഖ് (സെക്ര.).
No comments:
Post a Comment
Thanks