മലര്‍വാടി ബാലസംഘം ക്വിസ് മത്സരം
ഇരിട്ടി: മലര്‍വാടി ബാലസംഘം ഉളിയില്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. എന്‍.സി. മുഹമ്മദ് ജാസില്‍, കെ.എം. അജ്മല്‍, ടി.വി. ആദില എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. മേഖലാ കോ ഓഡിനേറ്റര്‍ അന്‍സാര്‍ ഉളിയില്‍, മട്ടന്നൂര്‍ ഏരിയാ കോ ഓഡിനേറ്റര്‍ ഗഫൂര്‍ മാസ്റ്റര്‍ എനിവര്‍ നേതൃത്വം നല്‍കി.
മലര്‍വാടി പൂക്കളമത്സരം
തലശേãരി: ഓണാഘോഷത്തിന്റെ ഭാഗമായി മലര്‍വാടി ബാലസംഘം പാലിശേãരി, കായ്യത്ത് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ പൂക്കളമത്സരം സംഘടിപ്പിച്ചു. പ്രദേശത്തെ വീടുകളില്‍ മലര്‍വാടി ബാലസംഘം പ്രവര്‍ത്തകര്‍ കയറിയിറങ്ങി പൂക്കളങ്ങള്‍ സന്ദര്‍ശിക്കുകയും ഓണാശംസകള്‍ കൈമാറുകയും ചെയ്തു. ബാലസംഘം പ്രവര്‍ത്തകരായ ഫാത്തിമ സക്കറിയ, ഷസ ഫാത്തിമ, ഇസ്ഹാഖ്, ആമിന ഫിസ, അമ്രീന്‍ ഫിറോസ് എന്നിവര്‍ പങ്കെടുത്തു. കോഓഡിനേറ്റര്‍ സി.എം. റഹീസ്, റിദാ റശദ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks