ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം
തലശേãരിയില്‍
തലശേãരി: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തലശേãരി തിരുവങ്ങാട് ആര്‍ട്ട് ഗാലറിയില്‍ സെപ്റ്റംബര്‍ 19 മുതല്‍ 22 വരെ ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഖുര്‍ആനിലെ ദൃശ്യസാധ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി 'തനിമ' സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ മികച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. 19 ന് രാവിലെ 11.30 ന് പ്രമുഖ ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിനായി ഉസ്മാന്‍ ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. തലശേãരി ടി.സി. റോഡ് ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗത്തില്‍ തനിമയുടെ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്തു.തലശേãരിയില്‍
No comments:
Post a Comment
Thanks