ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, October 9, 2011

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം
തിരുവനന്തപുരം: 2012 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികകള്‍ പുതുക്കും. 2011 ഒക്ടോബര്‍ ഏഴിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടറേറ്റുകള്‍, താലൂക്ക്/ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും അതാത് സ്ഥലത്തെ പോളിങ് ബൂത്തിന്റെ ചുമതലയുള്ള ബൂത്ത്തല ഉദ്യോഗസ്ഥരുടെ പക്കലുള്ള അച്ചടിച്ച കരട് വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് പരിശോധനക്ക് ലഭിക്കും. ഒക്ടോബര്‍ ഏഴ്മുതല്‍ നവംബര്‍ ഒന്നുവരെ അപേക്ഷകള്‍ അതാത് താലൂക്ക്/ വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കും. പുതുതായി പേര് ചേര്‍ക്കാനും ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊരു മണ്ഡലത്തിലേക്കോ മണ്ഡലത്തിനുള്ളില്‍ മറ്റൊരു ബൂത്തിലേക്കോ പേര് മാറ്റാനും അനര്‍ഹരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അവ തിരുത്താനും അപേക്ഷകള്‍ സ്വീകരിക്കും. വിദേശത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്കും അവരുടെ സ്വദേശത്തെ താമസസ്ഥലത്ത് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.
പൊതുജനങ്ങളുടെ സൌകര്യാര്‍ഥം ഒക്ടോബര്‍ 16,23,30 ദിവസങ്ങളില്‍ അതാത് സ്ഥലത്തെ പോളിങ് ബൂത്തുകളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക സൌകര്യമുണ്ടാകും.
അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റിലൂടെ (www.ceo.kerala.gov.in) ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഹിയറിങ്ങിന് ഹാജരാകേണ്ടതിനായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തീയതികളില്‍ അപേക്ഷകര്‍ക്ക് സൌകര്യപ്രദമായ തീയതി സ്വയം തെരഞ്ഞെടുക്കുന്നതിനും സൌകര്യമുണ്ടാകും. 2012 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. സമ്മതിദായകരുടെ ദേശീയദിനമായി ആചരിക്കുന്ന ജനുവരി 25ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു.

No comments:

Post a Comment

Thanks