വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു.
വീരാജ്പേട്ട: വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. നന്നേ വീതികുറഞ്ഞ റോഡുകളും ക്രമമല്ലാത്ത പാര്‍ക്കിങ്ങുമാണ് ടൌണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വീരാജ്പേട്ട ടൌണിന്റെ ചൌക്കില്‍നിന്നും എഫ്.എം.സി റോഡ് മെയിന്‍റോഡിന് ആകെ ആറുമീറ്റര്‍ വീതിയില്‍ മാത്രമാണ് ടാറിങ്ങുള്ളത്.
ശരിയായ ഫുട്പാത്തോ പാര്‍ക്കിങ് ഇടമോ ഇല്ലാത്തതിനാല്‍ ചൌക്കി മുതല്‍ ബദ്രിയ ജങ്ഷന്‍ വരെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്.
ട്രാഫിക് പൊലീസിന്റെ അനാസ്ഥയും ഗതാഗതക്കുരുക്കിന് കാരണമായി പറയപ്പെടുന്നു. ബദ്രിയ ജങ്ഷന്‍ മുതല്‍ സുണ്ണദബീദി വഴി ഗോണിക്കുപ്പ റോഡ് (ബ്രൈറ്റ് ജങ്ഷന്‍) വരെയും ബ്രൈറ്റ് ജങ്ഷന്‍ മുതല്‍ ചൌക്കി വരെയുമുള്ള റോഡ് തകര്‍ന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതവും നരകതുല്യമാണ്.
മാത്രമല്ല, ഇവ വണ്‍വേ ആയതിനാല്‍ വന്‍ വാഹന തിരക്കാണ് ഈ റൂട്ടില്‍ അനുഭവപ്പെടുന്നത്. ഗോണിക്കുപ്പ റോഡില്‍ ഫൂട്പാത്തില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്.

No comments:
Post a Comment
Thanks