പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും പണം ധൂര്‍ത്തടിക്കാനും ഇഷ്ടക്കാരെ തിരുകികയറ്റാനുമുള്ള ഇടമായി മുന്നോട്ടുപോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഉപാധികളോടെ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണം. ഏറ്റെടുക്കുംമുമ്പ് അനധികൃതമായി നിയമിച്ച മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിടണം. ഭരണസമിതിയുടെ ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും ഭാഗമായി വന്ന ഭീമമായ കടബാധ്യത സാധാരണക്കാരന്‍െറ മുതുകില്‍വെക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. റിയാസ്, കെ.എം. മഖ്ബൂല്‍, കെ.കെ. ശുഹൈബ്, എ.പി. അജ്മല്‍, അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks