സോളിഡാരിറ്റി മലബാര്‍
നിവര്‍ത്തന പ്രക്ഷോഭം
ജില്ലാതല ഉദ്ഘാടനം ഇരിട്ടിയില്‍
നിവര്‍ത്തന പ്രക്ഷോഭം
ജില്ലാതല ഉദ്ഘാടനം ഇരിട്ടിയില്‍
കണ്ണൂര്‍: വികസന കാര്യത്തില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നവംബര്‍ 20 വരെ സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം 10ന് ഇരിട്ടിയില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നിര്‍വഹിക്കും. 'മലബാര്‍ വികസനത്തിന്റെ കണക്കുകള്‍ ചോദിക്കുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി വിവേചനവും അസന്തുലിതത്വവും ഇല്ലാത്ത ഐക്യകേരളത്തിന്റെ സൃഷ്ടി ലക്ഷ്യമിട്ടാണ് സോളിഡാരിറ്റിയുടെ നിവര്‍ത്തന പ്രക്ഷോഭം. തലശേãരി^മൈസൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുകയെന്നത് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണ്. മലയോര ഹൈവേ സാക്ഷാത്കരിക്കുക, മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് താലൂക്കുകളും വിദ്യാഭ്യാസ ജില്ലകളും സ്ഥാപിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ജില്ലയില്‍ ഉള്‍നാടന്‍ ജലഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തുന്നു.ഒക്ടോബര്‍ അവസാനവാരം ജില്ലാ പ്രചാരണ വാഹനജാഥയും നവംബര്‍ രണ്ടാംവാരം ഏരിയ കേന്ദ്രങ്ങളില്‍ പദയാത്രയും സംഘടിപ്പിക്കും. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന വിഷയത്തില്‍ നവംബര്‍ നാലിന് കണ്ണൂരില്‍ സംവാദം സംഘടിപ്പിക്കും. പ്രാദേശിക കേന്ദ്രങ്ങളില്‍ ചര്‍ച്ചാ സദസ്സുകള്‍, യുവജന സമ്പര്‍ക്കങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, മീഡിയ കണ്‍വീനര്‍ ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment
Thanks