ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 4, 2011

സോളിഡാരിറ്റി ഉപവാസം നടത്തി

 
 പയ്യന്നൂരില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം പി. അപ്പുക്കുട്ട  പൊതുവാള്‍ ഉദ്ഘാടനം ചെയ്യുന്നു.
സോളിഡാരിറ്റി ഉപവാസം നടത്തി
പയ്യന്നൂര്‍: പയ്യന്നൂരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഉപവാസം നടത്തി. മലബാര്‍ വികസനത്തിന്റെ കണക്കുചോദിക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ ഒന്നു മുതല്‍ 20 വരെ സംഘടന നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കേരളപ്പിറവി ദിനത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.
ഉദ്ഘാടനം, സമരവര, കവിയരങ്ങ്, സമാപനം തുടങ്ങി നാല് സെഷനുകളിലായി നടന്ന ഉപവാസയജ്ഞം രാവിലെ 9.30 ന് ആരംഭിച്ച് ആറു മണിക്കാണ് അവസാനിച്ചത്. വൈകീട്ട് ആറിന് ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് നാരങ്ങ നീര് നല്‍കി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉപവാസം അവസാനിപ്പിച്ചു.
രാവിലെ സ്വാതന്ത്യ്ര സമരസേനാനി വി.പി. അപ്പുക്കുട്ട പൊതുവാള്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍, കെ.സി. വര്‍ഗീസ്, ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, ജയരാജന്‍ മാസ്റ്റര്‍, കെ.യു. വിജയകുമാര്‍, സി. ജനാര്‍ദനന്‍, എന്‍.മോഹനന്‍, അഡ്വ.വി.കെ. രവീന്ദ്രന്‍, അഡ്വ. സുരേഷ്,കെ.വി.കണ്ണന്‍, ഡോ. വി.സി. രവീന്ദ്രന്‍, പി.എം. ബാലകൃഷ്ണന്‍, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സാജിദ് നദ്വി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമരവര വി.വി. ആരിത ഉദ്ഘാടനം ചെയ്തു. പപ്പന്‍ചെറുതാഴം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജലീല്‍ പുല്ലാഞ്ഞിട,നജീബ് മാടായി എന്നിവര്‍ ചിത്രം വരച്ചു.
കവിയരങ്ങ് കൃഷ്ണന്‍ നടുവിലത്ത് ഉദ്ഘാടനം ചെയ്തു. പപ്പന്‍ കുഞ്ഞി മംഗലം, വാസുദേവന്‍ കോറോം, ബഷീര്‍ കളത്തില്‍, പപ്പന്‍ ചെറുതാഴം, ജമാല്‍ കടന്നപ്പള്ളി, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍കവിതകളവതരിപ്പിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. സി.കെ. മുനവിര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍, കെ. രാമചന്ദ്രന്‍, രാഘവന്‍ കടന്നപ്പള്ളി, കെ.സാദിഖ്,എന്‍.എം. ഷെഫീഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജമാല്‍ കടന്നപ്പള്ളി, ഫൈസല്‍ മാടായി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks