പെട്രോള്‍ വിലവര്‍ധന: ജനരോഷം പടരുന്നു
കണ്ണൂര്‍: പെട്രോള്‍ വില വര്‍ധനവിനെതിരെ നാടെങ്ങും ജനരോഷം പടരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കുമെതിരെ പലയിടത്തും അക്രമങ്ങളുണ്ടായി.കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ 8.30 ഓടെയായിരുന്നു ഉപരോധം. ടൌണ്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി. 15 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു.
ഉപരോധത്തിന് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്, സെക്രട്ടറി ടി.പി. ഇല്യാസ്, ഏരിയാ പ്രസിഡന്റ് ടി. അസീര്‍,സി.എച്ച്. മിഫ്താഫ്, ആര്‍. സാലിം എന്നിവര്‍ നേതൃത്വം നല്‍കി. ഇതുമായി ബന്ധപ്പെട്ട് 14 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ ടൌണ്‍ പൊലീസ് കേസെടുത്തു.
No comments:
Post a Comment
Thanks