പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം
-എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
കാഞ്ഞിരോട്: വികസന പദ്ധതികളിലൂടെ സ്വയം പര്യാപ്ത ഗ്രാമങ്ങളാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. സംസ്ഥാന പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ 1500 വനിതാ ഗുണഭോക്താക്കള്‍ക്ക് മൂന്നുവീതം മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. പ്രഥമ പഞ്ചായത്താണ് മുണ്ടേരി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ശബരീഷ്കുമാര്‍, എം.പി. മുഹമ്മദലി, മുണ്ടേരി ഗംഗാധരന്‍, സി. ഉമ, കെ.ടി. ഭാസ്കരന്‍, എ. ചന്ദ്രന്‍, എം.പി. പ്രദീപ്കുമാര്‍, ഖാദര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍ സ്വാഗതവും ഡോ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി
പുറവൂര്‍: പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കിയ 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതി പ്രകാരം മുണ്ടേരി പഞ്ചായത്തില്‍ വ്യാഴാഴ്ച നടത്തിയ കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി. പഞ്ചായത്തിലെ പല വാര്‍ഡുകളിലും വിവരം അറിഞ്ഞില്ലെന്ന് ഐ.എന്‍.എല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അശ്റഫ് പുറവൂര്‍ ആരോപിച്ചു.
No comments:
Post a Comment
Thanks