സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുന്നു
'ചര്‍ച്ചാ നാടകങ്ങളിലൂടെ സമരം
പരാജയപ്പെടുത്താനാവില്ല'
പരാജയപ്പെടുത്താനാവില്ല'
തലശേãരി: ചര്‍ച്ചാ നാടകങ്ങളും ഭീഷണിയും കുപ്രചാരണങ്ങളും വഴി മാലിന്യവിരുദ്ധ സമരത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു. പുന്നോല്‍ പെട്ടിപ്പാലത്ത് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമടയില്‍ സാധാരണക്കാരും സ്ത്രീകളുമുള്‍പ്പെടെ സമരം ചെയ്ത് കുത്തക കമ്പനിയെ കെട്ടുകെട്ടിച്ചെങ്കില്‍ ശുദ്ധവായുവിനും ജലത്തിനും വേണ്ടി നടത്തുന്ന പുന്നോലിലെ സമരം വിജയിക്കുകതന്നെ ചെയ്യും. സമരത്തിന് സോളിഡാരിറ്റിയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, മദേഴ്സ് എഗെയിന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞപ്പോള്‍
വീട്ടമ്മമാര്‍ നഗരസഭ വളഞ്ഞു
തലശേãരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞു. 'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നഗരസഭാ കോമ്പൌണ്ടിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തത്.
കെ.എം. റഷീദ ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലത്തുനിന്ന് നഗരസഭാ ആസ്ഥാനത്തേക്ക് സമരം വികസിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. എ.ടി. സമീറ, വസന്ത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സ്വാലിഹ, നാരായണിയമ്മ, റുബീന അനസ്, സെയ്ത്തു, ഹാജിറ, ഫുആദ്, കെ.എം. ആയിഷ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks