ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, February 3, 2012

ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു

ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ
സമരക്കാരെ അറസ്റ്റ് ചെയ്തു
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ  സമരം തുടരുന്ന കര്‍മസമിതി പ്രവര്ധ്‍കരെ അറസ്റ്റ്ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മാലിന്യവുമായി വന്ന മൂന്ന് ലോറികള്‍ തടഞ്ഞതിന് എട്ട് സ്ത്രീകളുള്‍പ്പെടെ 11 പേരെയാണ് ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍, സിറ്റി  സി.ഐ സുകുമാരന്‍ എന്നിവരുടെ  നേതൃത്വ്ധില്‍ അറസ്റ്റ് ചെയ്തത്.  സമരസമിതി പ്രവര്ധ്‍കരായ വളയനാട് ശ്യാമള, പന്ന്യോട്ട് ശ്യാമള, ബുഷ്റ വട്ടപ്പൊയില്‍, താളിയന്‍ കമല,പുളിയുള്ളതില്‍ രാധ, കെ. സരോജിനി, പി. ബുഷ്റ, പിഷാരടി ഏച്ചൂര്‍, നൌഷാദ്, നജീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യ്ധില്‍ വിട്ടയച്ചു.
ചേലോറയില്‍ നഗരസഭ മാലിന്യം തള്ളുന്നതിനാല്‍ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമര്ധിന് കാരണം. ഏകദേശം ഒന്നരമാസക്കാലമായി തുടരുന്ന സമരം പരിഹരിക്കുന്നതിനായി നഗരസഭയുടെ സാന്നിധ്യ്ധില്‍ പലതവണ സംഘടിപ്പിച്ച ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വ്ധില്‍ തിരുവനന്തപുര്ധ് സമരസമിതി പ്രവര്ധ്‍കരുമായി നടന്ന ചര്‍ച്ചയും പരിഹാരം കാണാതെ പിരിയുകയായിരുന്നു. അതേ സമയം പൊലീസിനെ ഉപയോഗിച്ചോ ബലം പ്രയോഗിച്ചോ മാലിന്യമിറക്കില്ലെന്ന് ധാരണയില്ധിെയിരുന്നു.  ഈ ധാരണയാണ് നഗരസഭ ധിക്കാരപൂര്‍വം ലംഘിച്ചതെന്ന് സമരസമിതി സെക്രട്ടറി കെ.കെ. മധു പറഞ്ഞു. ബലാല്‍ക്കാരമായി  മാലിന്യമിറക്കുന്നത് നിര്ധ്‍ിയില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്നും സമരസമിതി നേതാക്കളായ പിഷാരടി ഏച്ചൂര്‍, കെ.കെ. മധു, രാജീവന്‍ ചാലോടന്‍ എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment

Thanks