ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 6, 2012

സമരപ്പന്തല്‍ ഉദ്ഘാടനം

സമരപ്പന്തല്‍ ഉദ്ഘാടനം
എടക്കാട്: മുഴപ്പിലങ്ങാട് പഞ്ചായ്ധ് ഓഫിസിന് സമീപം സ്ഥാപിച്ച ദേശീയപാത സമരപ്പന്തലിന്റെ  ഉദ്ഘാടനം  മുഴപ്പിലങ്ങാട് ശാദുലിയാ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പി. ഇസഡ്. അബ്ദുല്‍ അസീസ് ഹാജിയും നടാല്‍ മഹാവിഷ്ണുക്ഷേത്രം കമ്മിറ്റി പ്രതിനിധി പി. ചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.
നാലുവരിപ്പാത നിര്‍മാണ പദ്ധതിയുടെ അപാകത പരിഹരിക്കുക, കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസം മുന്‍കൂട്ടി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എടക്കാട്^മുഴപ്പിലങ്ങാട്^നടാല്‍^ചാല എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍ നട്ധുന്ന സമര്ധിന്റെ ഭാഗമായാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. 
ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ കെ.കെ. ഉ്ധമന്‍ അധ്യക്ഷത വഹിച്ചു. എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, ദേശീയപാത സംരക്ഷണസമിതി ജില്ലാ ജനറല്‍ കണ്‍ വീനര്‍ യു.കെ. സഈദ് ,  ജവഹര്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍ , സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് പി.എ.  സഈദ് , എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസംസാരിച്ചു.  എം.കെ. അബൂബക്കര്‍ സ്വാഗതവും കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks