ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, February 5, 2012

പ്രവാചകന്‍മാര്‍ അതത് കാല്ധ വിപ്ലവകാരികള്‍ -വാണിദാസ് എളയാവൂര്‍

 പ്രവാചകന്‍മാര്‍ അതത് കാല്ധ
വിപ്ലവകാരികള്‍ -വാണിദാസ് എളയാവൂര്‍
കണ്ണൂര്‍: ഭൂമിയില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ എല്ലാവരും അതത് കാല്ധ വിപ്ലവകാരികളായിരുന്നുവെന്ന് എഴ്ധുുകാരന്‍ വാണിദാസ് എളയാവൂര്‍ അഭിപ്രായപ്പെട്ടു. 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയ്ധില്‍ ജമാഅ്ധ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചകന്മാരില്‍ ഏതെങ്കിലും ചിലരെ മാത്രം മാറ്റിനിര്ധ്‍ി വിപ്ലവകാരികളെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. മുഹമ്മദ് നബിക്ക് മുമ്പുള്ള പ്രവാചകന്മാര്‍ അവരുടെ കാല്ധയും പ്രദേശ്ധയും പ്രശ്നങ്ങള്‍ പരിഹരിച്ച ദേശീയ പ്രവാചകന്മാരായിരുന്നു.
എന്നാല്‍, മുഹമ്മദ് നബി കല്‍പാന്തകാലം വരെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നിയുക്തനായ വിശ്വപ്രവാചകനാണ്. കുടുംബവും സാമൂഹികരംഗവും അധര്‍മ്ധിന്റെയും അനീതിയുടെയും കേളീരംഗമാവുമ്പോള്‍ ദൈവം നിശ്ചയിച്ച ലോക്ധിന്റെ താളം പുനഃക്രമീകരിക്കാനാണ് പ്രവാചകന്മാന്‍ നിയോഗിക്കപ്പെട്ടത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ അനുയായികളാണ് ഇനി പ്രസ്തുത ദൌത്യനിര്‍വഹണ്ധിനായി മുന്നോട്ടുവരേണ്ടതെന്നും വാണിദാസ് പറഞ്ഞു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന പ്രവാചകന്റെ സന്ദേശം അലയടിച്ചുവരുന്ന കാലഘട്ടമാണിതെന്ന് മുഖ്യപ്രഭാഷണം നട്ധിയ ആര്‍. യൂസുഫ് അഭിപ്രായപ്പെട്ടു. ടുനീഷ്യ, ഈജിപ്ത്, യമന്‍ എന്നിങ്ങനെ പശ്ചിമേഷ്യയില്‍ പുതിയ വിപ്ലവങ്ങള്‍ക്ക് പ്രവാചകന്റെ അനുയായികള്‍ നേതൃത്വം നല്‍കുന്നതാണ് നാം കാണുന്നത്. പ്രവാചകന്റെ സന്ദേശം ചൂഷകവര്‍ഗ്ധില്‍പെട്ട പലരെയും അസ്വസ്ഥതപ്പെട്ധുുന്നുണ്ട്. ഭൂമിയില്‍ മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതാണ് മതമെന്ന വിപ്ലവകരമായ മുദ്രാവാക്യമാണ് പ്രവാചകന്‍ മുന്നോട്ടുവെച്ചത്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന വിശുദ്ധ സന്ദേശം ഖുര്‍ആനും നല്‍കുന്നുണ്ട്. ഭൂമിയില്‍ പുരോഹിതരും പ്രഭുക്കന്മാരും ദൈവ്ധിന്റെ ഭാഗം അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ജനതയുടെ അഭിമാനവും അന്തസ്സും ചോദ്യംചെയ്യപ്പെട്ടതെന്നും യൂസുഫ് ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍, സഹൃദയവേദി പ്രസിഡന്റ് ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കള്ധില്‍ ബഷീര്‍ സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks