മതന്യൂനപക്ഷങ്ങള്‍ക്ക് വായ്പ നല്‍കുന്നു
കണ്ണൂര്‍: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ തൊഴില്‍രഹിതരായ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട (മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി തുടങ്ങിയവര്‍) 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കച്ചവടം, വ്യവസായം, വ്യാപാരം, സേവനം, ഓട്ടോറിക്ഷ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി ഒരു ലക്ഷം രൂപ വരെ ആറുശതമാനം നിരക്കിലും വിദ്യാഭ്യാസ വായ്പ പ്രതിവര്‍ഷം 50,000 രൂപ വീതം മൂന്നുശതമാനം നിരക്കിലും നല്‍കുന്നു. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം പഞ്ചായ്ധ് പ്രദേശങ്ങളില്‍ 40,000്ധില്‍ കുറവും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 55,000 രൂപയില്‍ കുറവും ആയിരിക്കണം. വായ്പക്ക് മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ആവശ്യമാണ്. വിശദ വിവരങ്ങള്‍ ജില്ലാ മാനേജര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, ജില്ലാ ഓഫിസ്, പാറക്കണ്ടി, കണ്ണൂര്‍ എന്ന വിലാസ്ധില്‍നിന്ന് ലഭിക്കും. ഫോണ്‍: 0497 2706196, 2706197.
No comments:
Post a Comment
Thanks