സാംസ്കാരിക സംഗമം
തളിപ്പറമ്പ്: പ്രവാചക മാതൃക പിന്‍പറ്റലാണ് സംഘര്‍ഷവും പോര്‍വിളികളുമില്ലാത്ത ഉത്തമ സൃഷ്ടിക്ക് പോംവഴിയെന്ന് തളിപ്പറമ്പ് മന്ന ജുമാമസ്ജിദ് ഖത്വീബ് ഹാഷിര്‍ ബാഖവി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ വിഷയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനായ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ സമുദായവത്കരിക്കുന്നത് പ്രവാചകനെ ഇകഴ്ത്തലും വര്‍ഗീയതയുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തനിമ കലാസാഹിത്യ വേദി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി പറഞ്ഞു. പലിശ, മദ്യം, ചൂതാട്ടം തുടങ്ങിയ സാമൂഹികതിന്മകള്‍ക്കെതിരെ ഇസ്ലാം നിലകൊള്ളുന്നതാണ് മുതലാളിത്തം ഇസ്ലാമിനെ ആഗോളതലത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് കാരണം. ജന്മദിനമല്ല, ജന്മദൗത്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സാമ്രാജ്യം സ്ഥാപിക്കാന്‍ അരലക്ഷത്തോളം റെഡ് ഇന്ത്യക്കാരുടെ കൊലക്ക് നേതൃത്വം നല്‍കിയ പുരോഹിതന്‍ ലക്ഷ്യപൂര്‍ത്തീകരണത്തിന് ശേഷം ദൈവത്തെ സ്തുതിച്ചത് പുരോഹിത വര്‍ഗം മതത്തെ ദുരുപയോഗപ്പെടുത്തുന്നതിന്‍െറ ഉദാഹരണമാണെന്ന് റിട്ട. ഡെ. കലക്ടര്‍ എ.സി. മാത്യു പറഞ്ഞു. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. മണി ബാബു, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു. സി. അശ്റഫ് സ്വാഗതവും വി.കെ. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks