പൊലീസ് കാവലില്‍ മാലിന്യം തള്ളല്‍;
മന്ത്രിമാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം
മന്ത്രിമാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം
തലശ്ശേരി: പൊലീസ് കാവലില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യംതള്ളാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സമരത്തിന് പിന്തുണ നല്‍കിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കൃഷിമന്ത്രി കെ.പി. മോഹനനും രംഗത്തുവരണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മാലിന്യം തള്ളാന്‍ നഗരസഭക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ പ്രതിഷേധിച്ചു. ജനവിരുദ്ധ നടപടിയുമായി മുന്നോട്ട് നീങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ അതിനു കൂട്ടുനില്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തും.
ഹൈകോടതിയുടെ 12 വര്‍ഷം പഴക്കമുള്ള വിധി പെട്ടിപ്പാലത്ത് നടപ്പാക്കുകയോ 10 ഇടങ്ങളില്‍ നഗരസഭ കടല്‍ഭിത്തി തകര്‍ത്തതിനെതിരെ നടപടിയെടുക്കുകയോ ചെയ്യാന്‍ തയാറാവാതെ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്ന തലശ്ശേരി നഗരസഭക്ക് കൂട്ടുനില്‍ക്കുന്നത് എന്തു ന്യായത്തിന്‍െറ പേരിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് രക്തക്കളം സൃഷ്ടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment
Thanks