ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 30, 2012

കുടക് ജില്ലയില്‍ തീപിടിത്തം

 കുടക് ജില്ലയില്‍ തീപിടിത്തം; 
എണ്ണൂറോളം ഏക്കര്‍ വനം കത്തിനശിച്ചു
വീരാജ്പേട്ട: കുടക് ജില്ലയിലെ ചില  ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ എണ്ണൂറിലധികം ഏക്കര്‍ വനം കത്തിനശിച്ചു. തെക്കന്‍ കുടകിലെ ബാളലെ, നിട്ടൂര്‍, നാഗര്‍ഹൊളെ, തട്ടക്കരെ, കാര്‍മാട് പ്രദേശങ്ങളിലും വടക്കന്‍ കുടകിലെ കുശാല്‍നഗറിനടുത്ത ആത്തൂര്‍, ഹാറങ്കി, ആനെക്കാട്, മൈസൂര്‍ അതിര്‍ത്തിയിലെ കാര്‍മാട്, ചാമരാജ്, ബിളിഗിരി എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നുദിവസങ്ങളിലായാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. അത്തൂര്‍ ഭാഗത്തെ നാനൂറോളം ഏക്കര്‍ വനപ്രദേശം കത്തിനശിച്ചു. കുടക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ താമസിക്കുന്ന വനമാണ് കുശാല്‍നഗര്‍-മടിക്കേരി റോഡിലെ അത്തൂര്‍. തൊട്ടടുത്ത ആനെക്കാടുവില്‍ തീപിടിച്ച് ഹാറങ്കി വരെ എത്തിയതായി സമീപവാസികള്‍ പറഞ്ഞു. നാഗര്‍ഹൊളയിലെ തീപിടിത്തത്തില്‍ തേക്കിന്‍തൈകള്‍ കത്തിനശിച്ചു. മാനുകള്‍ അടക്കമുള്ള വന്യജീവികള്‍ കൂട്ടത്തോടെ ഓടിരക്ഷപ്പെടുകയായിരുന്നു. നാഗര്‍ഹൊളെയില്‍ ഇരുനൂറിലധികം വനംവകുപ്പ് ജീവനക്കാര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്. കുശാല്‍നഗര്‍-മടിക്കേരി റോഡിലെ കല്ലൂര്‍ബെട്ട, ഹേറൂര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച വെളുപ്പിന് തീപിടിത്തമുണ്ടായി. കല്ലൂര്‍ബെട്ട ഫോറസ്റ്റിലെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നുപിടിച്ചു. കുടകിലും അതിര്‍ത്തി പ്രദേശങ്ങളിലും മാര്‍ച്ചില്‍ ഇത് രണ്ടാംതവണയാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.

No comments:

Post a Comment

Thanks