പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം:
പൗരാവകാശ കോടതി തെളിവെടുത്തു
പൗരാവകാശ കോടതി തെളിവെടുത്തു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തെകുറിച്ച് കണ്ണൂര്‍ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരാവകാശ കോടതി തെളിവെടുത്തു. പൊലീസ് അതിക്രമത്തിന് ഇരയായ നാലു വയസ്സുകാരി ഇസയും സ്ത്രീകളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ മൊഴിനല്‍കി. അഡ്വ. പി.എ. പൗരന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരിദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
പൗരാവകാശ കോടതി കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി. ശശി അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുല്‍നാസര്‍, എന്‍.വി. അജയകുമാര്‍, ജബീന ഇര്‍ഷാദ്, സുമയ്യ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട് സ്വാഗതം പറഞ്ഞു. സമാപന യോഗത്തില്‍ അഡ്വ. പി.എ. പൗരന്‍ പൊലീസിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ക്രൂരമായ പൊലീസ് അതിക്രമമാണ് പെട്ടിപ്പാലത്ത് നടന്നതെന്ന് അദ്ദേഹം കുറ്റപത്രത്തില്‍ ആരോപിച്ചു.

‘ജനകീയ മതില്‍’ തീര്‍ത്തു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പ്രതീകാത്മകമായി ‘ജനകീയ മതില്‍’ നിര്‍മിച്ചു. വിശാലസമരമുന്നണിയുടെയും പൊതുജനാരോഗ്യ സംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ് ‘മതില്‍’ തീര്‍ത്തത്.
പൊലീസിനെ ഉപയോഗിച്ച് ജനകീയസമരങ്ങളെ തകര്‍ക്കാമെന്നത് ഭരണകൂടത്തിന്‍െറ വ്യാമോഹം മാത്രമാണെന്നും പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ ഭീകരതക്ക് മറുപടി പറയേണ്ടിവരുമെന്നും ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്‍റ് ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. ‘ജനകീയ മതില്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരായ ചൂര്യായി ചന്ദ്രന്‍, പോള്‍ ടി. സാമുവല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

the prime responsiblility of the Govt is to allow the citizens of the state to live in freedom. This bloody govt themselves makes pollution in the state.....what a paradoxy? People must take this debris, wastes in plastic bags
ReplyDeleteand deposit in to the Minister's house and surroundings.........