ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 6, 2012

ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ വിരുന്നായി പക്ഷി ചിത്രങ്ങള്‍

 
 
 
 ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ
വിരുന്നായി പക്ഷി ചിത്രങ്ങള്‍
മുണ്ടേരി: ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ വിരുന്നായി മാറിയ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം കാണികള്‍ക്ക് പുതിയ അനുഭവമായി.
മുണ്ടേരിക്കടവില്‍ കണ്ടത്തെിയ സ്വദേശികളും വിദേശികളുമായ പക്ഷികളുടെ ചിത്രങ്ങള്‍ കാനിച്ചേരി കൂര്‍മ്പ ക്ഷേത്രോത്സവത്തിന്‍െറ ഭാഗമായൊരുക്കിയ കാര്‍ണിവലിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ദേശങ്ങള്‍ക്കപ്പുറത്തുനിന്ന് കടലും മലകളും കടന്ന് വിരുന്നത്തെുന്ന പക്ഷികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ കാനിച്ചേരി സെന്‍റര്‍ എന്ന സാംസ്കാരിക സംഘടനയാണ് പ്രദര്‍ശനമൊരുക്കിയത്.
പക്ഷിജാലങ്ങളുടെ സവിശേഷതകളും പ്രാധാന്യവും സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത് സഹായകമായി.
മുണ്ടേരി ഗ്രാമപഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമാക്കി മാറ്റുന്നതിന് മുന്നോടിയായി 2011 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പ്രമുഖ പക്ഷിനിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഡോ. ഖലീല്‍ ചൊവ്വ, ബാബു കാരക്കാട്ട്, അഭിലാഷ് കെ. പ്രഭാകരന്‍ എന്നിവര്‍ എടുത്ത 120 ഇനം പക്ഷികളുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇതില്‍ 60 ഇനങ്ങള്‍ വിദേശ ദേശാടനക്കിളികളും 12 ഇനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയുമാണ്. യൂറേഷ്യ, ഉത്തരയൂറോപ്പ്, റഷ്യ, സൈബീരിയ, ബലൂചിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നത്തെിയ പക്ഷികളുടെയും ഹിമാലയ സാനുക്കള്‍ ജന്മദേശമാക്കിയവയുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ ആദ്യമായി മുണ്ടേരിക്കടവില്‍ മാത്രം കണ്ടത്തെിയ മഞ്ഞക്കുറിയന്‍ താറാവ്, തെക്കേ ഇന്ത്യയില്‍ ആദ്യമായി വാരംകടവില്‍ കണ്ടത്തെിയ യൂറേഷ്യക്കാരനായ പുല്‍ക്കിളി, അപൂര്‍വയിനമായി കണക്കാക്കുന്ന ചതുപ്പന്‍, റെഡ് ഡാറ്റ ബുക്കില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍പെട്ട രാജപരുന്ത്, വലിയപുള്ളി പരുന്ത്, ചെറിയപുള്ളി പരുന്ത് എന്നിവയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‍െറ പ്രത്യേകതയാണ്. മുണ്ടേരിക്കടവിലെ സസ്യ-മത്സ്യ വൈവിധ്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒമ്പതിന് സമാപിക്കും. 
Courtesy: Madhyamam/06.03.12

No comments:

Post a Comment

Thanks