ചേലോറയില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യമിറക്കി
ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയില്‍ ഒരുമാസത്തോളമായി കെട്ടിക്കിടക്കുന്ന മാലിന്യം വന്‍ പൊലീസ് അകമ്പടിയോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി. സമരസമിതി പ്രവര്‍ത്തകനായ മിഥ്ലാജ് ദാരിമി മരിച്ചതിനാല്‍ സമരപ്പന്തലില്‍ പ്രവര്‍ത്തകര്‍ കുറവായിരുന്നു. അതിനിടയിലാണ് നഗരസഭയുടെ മൂന്ന് വണ്ടികളില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യമത്തെിയത്. രണ്ട് സമരസമിതി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി അറസ്റ്റ് വരിച്ചു.
സാധാരണ ഒമ്പതുമണിയോടെ എത്താറുള്ള മാലിന്യവണ്ടികള്‍ ഇന്നലെ രാവിലെ ഏഴുമണിയോടെ ചേലോറയിലത്തെി. സമരക്കാര്‍ പൂട്ടിയിട്ട ട്രഞ്ചിങ് ഗ്രൗണ്ട് ഗേറ്റ് പൊലീസ് സഹായത്തോടെ കുത്തിത്തുറന്നു. റോഡില്‍ വിതറിയിരുന്ന കുപ്പിച്ചില്ലുകളും മുള്ളും മാറ്റിയ ശേഷമാണ് മാലിന്യവണ്ടികള്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചത്.
ഒരുമാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ പൊലീസ് സഹായത്തോടെ നഗരസഭ മാലിന്യം തള്ളുന്നത്. കഴിഞ്ഞ തവണ സമരസമിതി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജും നടന്നിരുന്നു.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രി കെ.സി. ജോസഫിന്‍െറ നേതൃത്വത്തില്‍ കണ്ണൂര്‍, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍മാര്‍, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ നഗരം പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണെന്നും മാലിന്യനീക്കത്തിന് പൊലീസ് സഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വന്‍ പൊലീസ് സാന്നിധ്യത്തില്‍ മാലിന്യമിറക്കിയത്.
ടൗണ്‍, സിറ്റി സി.ഐമാരായ പി. സുകുമാരന്‍, ടി. അനില്‍കുമാര്‍, എടക്കാട്, ചക്കരക്കല്ല്, സിറ്റി എസ്.ഐമാരായ ആര്‍. റോജ്, ആര്‍. രാജീവന്‍, എ. കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൊലീസുകാര്‍ മാലിന്യവണ്ടിക്ക് അകമ്പടിയായത്തെി.

No comments:
Post a Comment
Thanks